Image
Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2025 രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബിജു മുണ്ടക്കല്‍ Published on 14 March, 2025
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2025 രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-ലെ കലാമേള 2025 ഏപ്രില്‍ മാസം 5-ആം തീയതി ശനിയാഴ്ച ബെല്‍വുഡിലുള്ള സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ചിന്റെ ആഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ് .നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തില്‍ വിവിധ ഇനങ്ങളിലായി നൂറു കണക്കിന് കലാപ്രതിഭകള്‍ മാറ്റുരയ്ക്കും .

ഏപ്രില്‍ 5-ന് രാവിലെ 8.00 മണിക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സി കലാമേള ഉദ്ഘാടനം ചെയ്യും. ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെസ്സി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍ ,ട്രെഷറര്‍ മനോജ് അച്ചേട്ട് , ജോയിന്റ് ട്രെഷറര്‍ സിബില്‍ ഫിലിപ്പ് ,ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ് എന്നിവര്‍ അറിയിച്ചു.

കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ രെജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കലാമേള ചെയര്‍ പേഴ്‌സണ്‍ സാറ അനില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു മുണ്ടക്കല്‍ ,കോ ഓര്‍ഡിനേറ്റര്‍ വര്ഗീസ് തോമസ് കോ കോര്‍ഡിനേറ്റര്‍ ഷൈനി ഹരിദാസ് എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് 23 നാണ് രെജിസ്‌ട്രേഷന്‍ അവസാനിക്കുക.എന്നാല്‍ ലേറ്റ് ഫീ അടച്ച് മാര്‍ച്ച് 28 വരെ രജിസ്റ്റര്‍ ചെയ്യാം .മത്സരാര്‍ഥികള്‍ക്കുള്ള രെജിസ്‌ട്രേഷന്‍ ഫോറം , പുതുക്കിയ നിയമാവലി, ഫീസ് അടക്കേണ്ടതിനെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അസോസിയേഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. രെജിസ്‌ട്രേഷന്‍ ഫീസ് zelle മുഖേന cmachicago2020@yahoo.com എന്ന e mail വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്. zelle വഴി ഫീസ് അടക്കുന്നവര്‍ ഫീസ് അടക്കുമ്പോള്‍ റെഫെറന്‍സ് നമ്പറും മത്സരാര്‍ഥിയുടെ പേരും മെമ്മോയില്‍ ഉള്‍പ്പെടുത്തണം. ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ പങ്കെടുക്കുന്നവരുടെ മുഴുവന്‍ ഫീസും അടച്ചതിനു ശേഷം റെഫെറന്‍സ് നമ്പറും ഗ്രൂപ്പ് ലീഡറുടെ പേരും മാത്രം മെമ്മോയില്‍ രേഖപ്പെടുത്തിയാല്‍ മതി. 

വെബ് സൈറ്റ് അഡ്രസ് : cmakalamelakalotsav@gmail.com 
വിശദ വിവരങ്ങള്‍ക്ക് :
സാറ അനില്‍ :630 914 0713                                ബിജു മുണ്ടക്കല്‍ :773 673 8820

വര്‍ഗീസ് തോമസ് :847 909 9744                         ഷൈനി ഹരിദാസ് :630 290 7143
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക