ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസലേറ്റും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസും ചേർന്നു സമൂഹത്തിനു വിലയേറിയ സംഭാവനകൾ നൽകിയ മൂന്നു ഇന്ത്യൻ വംശജരായ വനിതകളെ ആദരിച്ചു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി മുഖ്യാതിഥി ആയിരുന്നു.
ജെ പി മോർഗനിൽ അഡ്വൈസറി ആൻഡ് മെർജേഴ്‌സ്& അക്വീസിഷൻസ് ഗ്ലോബൽ ഹെഡ് അനു ഐയ്യങ്കാർ, എ-സീരീസ് മാനേജ്‌മെന്റ് ആൻഡ് ഇൻവെസ്റ്മെന്റ്സ് സി ഇ ഒയും സ്ഥാപകയുമായ അഞ്ചുള അച്ചാറിയ, സി എൻ ബി സി റിപ്പോർട്ടറും ആങ്കറുമായ സീമ മോഡി എന്നിവരെയാണ് ആദരിച്ചത്.
എഫ് ഐ എ ഏഴാം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ ആയിരുന്നു ചടങ്ങ്.
ആദരിക്കപ്പെട്ട വനിതകളുടെ പ്രവർത്തനങ്ങൾ ഭാവി തലമുറകൾക്കും ആവേശം പകരുമെന്ന് കോൺസലേറ്റ് പറഞ്ഞു.
മന്ത്രി അന്നപൂർണ ദേവിയും അവരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
കേരളത്തിൽ ജനിച്ച അനു ഐയ്യങ്കാർ 1999ലാണ് ജെ പി മോർഗനിൽ ചേർന്നത്.
Indian Consulate, FIA honor 3 outstanding Indian women