ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കിയെ (20) കൂടെ ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന അമേരിക്കൻ പൗരൻ ജോഷ്വ റൈബിന്റെ (22) കൂടെ അവർ താമസിച്ചിരുന്ന റിസോർട്ടിനു പുറത്തൊരു ബാറിൽ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.
ഡൊമിനിക്കൻ മാധ്യമം നോട്ടീഷ്യ സിൻ ആണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഒരു വിഡിയോയിൽ കൊണാങ്കിയും പെൺ സുഹൃത്തുക്കളും ബാറിൽ കറങ്ങുമ്പോൾ റൈബ് എന്നു കരുതപ്പെടുന്ന ഒരാൾ ഏറെ അസ്വസ്ഥനായി കാണപ്പെടുന്നുണ്ട്.
ഇരുവരും തമ്മിൽ ബന്ധപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണുന്നില്ല.
രണ്ടാമതൊരു വിഡിയോയിൽ കൊണാങ്കിയും കൂട്ടുകാരികളും റിയൂ ഹോട്ടലിന്റെ ലോബിയിൽ ചുറ്റിത്തിരിയുന്നത് കാണാം.
റൈബ് പോലീസ് നിരീക്ഷണത്തിലാണ്. പാസ്പോർട്ട് പോലീസ് പിടിച്ചെടുത്തു. എന്നാൽ അയോവ സ്വദേശിയുടെ മേൽ കുറ്റമൊന്നും ചുമത്തിയിട്ടില്ല.
റൈബിനെ അന്യായമായി തടഞ്ഞു വച്ചിരിക്കയാണെന്നു അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
New visuals of Konanki emerge