വാഷിങ്ടൺ: യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ചൊവ്വാഴ്ച നിർണായക ചർച്ച. തിങ്കളാഴ്ച ഫ്ലോറിഡയിൽ നിന്നു വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് ചർച്ചയെക്കുറിച്ചു ട്രംപ് വെളിപ്പെടുത്തിയത്. റഷ്യൻ പ്രതിരോധ വക്താവ് ദിമിത്രി പെസ്കോവും ഇക്കാര്യം സ്ഥിരീകരിച്ചു.
''ചൊവ്വാഴ്ച പ്രസിഡന്‍റ് പുടിനുമായി സംസാരിക്കുന്നുണ്ട്. എന്തെങ്കിലും പ്രഖ്യാപനം നടത്താനാകുമോ എന്ന് നമുക്കു കാണാം'', ട്രംപ് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ചർച്ചയ്ക്കു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെന്നു യുഎസ് അധികൃതർ.