വോയ്‌സ് ഓഫ് അമേരിക്ക അടച്ചുപൂട്ടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഗവർണ്മെന്റ് ചെലവിൽ പ്രവർത്തിക്കുന്ന മാധ്യമം പക്ഷം പിടിച്ചാണ് വാർത്തകൾ നൽകുന്നതെന്നു ട്രംപ് വാദിച്ചു.
വോയ്‌സ് ഓഫ് അമേരിക്ക വർഷങ്ങളായി അമേരിക്കയുടെ ശബ്ദമല്ലെന്നു വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. അവർ ഇടതുതീവ്രവാദമാണ് പ്രചരിപ്പിക്കുന്നത്.
വെള്ളിയാഴ്ച്ച ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ചു ഏഴു ഗവൺമെന്റ് ഓഫിസുകൾ പൂട്ടും. അതിലൊന്നു വോയ്‌സ് ഓഫ് അമേരിക്കയുടെ ഉടമകളായ യുഎസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ ആണ്.
റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബർട്ടി എന്നിവയും പൂട്ടും.
അടിമുടി ജീർണിച്ച അവസ്ഥയിലാണ് വി ഓ എ എന്നു വിമർശകർ ചൂണ്ടിക്കാട്ടി.
Trump shutters VOA