വാഷിംഗ്ടൺ: ഷോർട് ടെം ഫണ്ടിംഗ് ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് അത് പാസ്സാക്കാൻ വോട്ടു ചെയ്യുമെന്ന് പറയുകയും ചെയ്ത സെനറ്റിലെ ന്യൂന പക്ഷ നേതാവ് ചക് ഷൂമറിനെതിരെ 'വോൾക്കാനിക് ആംഗെർ' പ്രകടിപ്പിക്കുകയാണ് ഡെമോക്രറ്റുകൾ ചെയ്യുന്നതെന്ന് സി എൻ എൻ രാഷ്ട്രീയ കാര്യ ലേഖകൻ വാൻ ജോൺസ് അഭിപ്രായപ്പെട്ടു. ഇത്രയും തീവ്രമായ കോപം ഡെമോക്രറ്റുകൾ പ്രകടിപ്പിക്കുന്നത് താൻ ആദ്യമായി കാണുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
"സി ആർ മോശം ബില്ലാണ്. പക്ഷെ അതിനെ പിന്തുണക്കാതെ ബിൽ പരാജയപ്പെടുകയാണെങ്കിൽ അത് വലിയ വിനാശത്തിനു കാരണമാകും. അതിനാൽ ഞാൻ ബില്ലിനെ പിന്തുണക്കുവാൻ പ്രതിജ്ഞാബദ്ധനാണ്.
"ബിൽ പാസ്സായില്ലെങ്കിൽ ഫെഡറൽ ഷട്ട് ഡൗണിന് വഴി തെളിക്കും. ഇത് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒരു വിജയമായി ആഘോഷിക്കും." ട്രംപിന് ഗുണകരമാകുന്ന നടപടിയിലേക്കു നീങ്ങാതിരിക്കാനാണ് താൻ ബില്ലിനെ പിന്തുണക്കുന്നതെന്നു ഷുമർ വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം പാർട്ടി നേതാക്കൾക്ക് സ്വീകാര്യമായില്ല എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്നു വ്യക്തമായത്.
"ഇത് പോലെയുള്ള 'വോൾക്കനിക് ആങ്കർ' ഡെമോക്രറ്റിക് നേതാക്കളിൽ ഞാൻ ഇതിനു് മുൻപ് കണ്ടിട്ടില്ല" എന്ന് ജോൺസ് പറഞ്ഞു.
ഒരു ഷട് ഡൗൺ ഒരു സമ്മാനമായി മാത്രമേ ട്രംപ് കരുതുകയുള്ളു. യു എസ് സെനറ്റ് 46 നു എതിരെ 54 നു ബിൽ പാസ്സാക്കി. ഡെമോക്രറ്റിക് പാർട്ടി രണ്ടായാണ് ബില്ലിനെ സമീപിച്ചത്. ഡെമോക്രറ്റിക് സെനറ്റർമാരായ മാർക്ക് വാർണർ (വിർജീനിയ), ക്രിസ് വാൻ (വാഷിംഗ്‌ടൺ) എന്നിവർ തങ്ങൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
ഷുമരുടെ അനുകൂല പ്രസ്താവനക്ക് ശേഷം അദ്ദേഹത്തെ നിശിതമായി വിമർശിച്ചു പല ഡെമോക്രറ്റിക് പ്രതിനിധികളും രംഗത്തെത്തി. ഇവരിൽ പ്രമുഖ അലക്സാണ്ഡ്രിയ ഓക്‌സിയോ ഓര്ടിസ് (ന്യൂ യോർക്ക്) ആയിരുന്നു. വളരെ മോശമായ ഒരു തീരുമാനം ആണിത് എന്നവർ ഒരു ചാനലിനോട് പ്രതികരിക്കുകയും ചെയ്തു. "നമുക്കു ലഭ്യമായ വളരെ ചെറിയ മേൽകൈകളിൽ ഒന്ന് എങ്ങനെ റിപ്പബ്ലിക്കനുകൾക്കു നൽകാനാവും എന്നെനിക്കറിയില്ല. സോഷ്യൽ സെക്യൂരിറ്റിയും, മെഡിക്കയറും മെഡിക്കയിഡും സംരക്ഷിക്കാനാണ് (ജനങ്ങൾ ) നമ്മളെ ഇങ്ങോട്ടു അയച്ചിരിക്കുന്നത്," അവർ വാദിച്ചു.
ടെക്സസിൽ നിന്നുള്ള പ്രതിനിധി ജാസ്മിൻ ക്രോകെട്ട് (ഡെമോക്രാറ്റ് ) താൻ നോ വോട്ട് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഡെമോക്രറ്റിക് പാർട്ടിയിലെ പുരോഗമന വാദികൾ തങ്ങൾ ബിലിനു എതിരാണെന്ന് പറഞ്ഞു.
"ഇത് ഒരു വലിയ തെറ്റായിപ്പോയി," ഡെമോക്രറ്റിക് റോബർട്ട് ഗാർസിയ മനസ് തുറന്നു. ഒന്നിച്ചു നിൽക്കണം എന്ന ഷുമറുടെ അഭ്യർത്ഥന മാനിക്കാതെയാണ് നേതാക്കൾ സി ആറിനെതിരെ തുറന്നടിച്ചത്.
ഡി സി മാധ്യമങ്ങൾ ട്രംപിനെതിരെ നിലപാട് സ്വീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തു. വാഷിംഗ്ടൺ ഡി സി മാധ്യമങ്ങളെ ഒന്നിച്ചു കൊണ്ട് നടത്തുന്ന ഗിർഡ് അയോൺ ഡിന്നറിൽ ടോസ്ട് ഉയർത്തിയത് പ്രസിഡന്റിന്റെ ബഹുമാനാർത്ഥമാണ് എന്ന് പറയാതെ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി എന്ന് പറഞ്ഞു തങ്ങളുടെ ഗ്ലാസ്സുകളിൽ നിന്ന് കുടിച്ചു. 149 വർഷം പഴക്കം ഉള്ള ഒരു ചടങ്ങാണ് ഇങ്ങനെ ലംഘിക്കപ്പെട്ടത്. ജോർഡി അയോൺ എന്ന പ്രസിഡന്റ് അവരുടെ ഗ്ലാസ് ഉയർത്തി ഭരണഘടനയുടെ ഒന്നാം ഭേദഗതിക്ക് വേണ്ടി എന്ന് പ്രഖ്യാപിച്ചു.