എന്തിനായ് ജന്മം തന്നു
കാപാലികര്‍ മധ്യേ എന്റെ
ജന്മം ബലിക്കല്ലില്‍
ഹോമിക്കുവാന്‍ വൃഥാ
രാത്രിയില്‍ വഴിയോര
സത്രത്തിന്‍ കോണില്‍
രാത്രികള്‍ പങ്കിട്ട്
യാത്രയാകുന്നു വീണ്ടും
മനസ്സില്‍ കെട്ടിപ്പൊക്കും
ചില്ലു സൗധങ്ങള്‍ തകര്‍ന്നിട്ടും
നിമിഷാര്‍ദ്ധമല്ലേ വേണ്ടൂ
പൂമെത്തയുള്ളായ്ത്തീരാന്‍
ജീവിത മരുഭൂവില്‍ ഏകാന്ത
പഥിക ഞാന്‍ തീക്കനല്‍
നെഞ്ചിലേറ്റി
തേടുന്നു തണലിനായ്
പൊള്ളയാം വാഗ്ദാനത്തില്‍
ഉള്ളിലായ് ഒളിപ്പിച്ച
പൊള്ളുന്ന സത്യത്തിന്റെ
കഴുകന്‍ മുഖങ്ങളെ
മെച്ചമാം മേച്ചില്‍പ്പുറം
തേടി ഞാനലഞ്ഞപ്പോള്‍
നിര്‍ദ്ദയം തള്ളിയിട്ട്
തമസ്സിന്‍ ഗര്‍ത്തങ്ങളില്‍!!!
അകാലത്തില്‍ ജീവിതം ഹോമിക്കപ്പെട്ട കണ്ണീര്‍പൂക്കള്‍ക്കായി സമര്‍പ്പിക്കുന്നു