Image
Image

ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

Published on 14 March, 2025
ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവ ഡോക്ടര്‍ ശുചിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവനന്തപുരം: പാറശാലയില്‍ ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് അനൂപിന്റെ അമ്മ ചികില്‍സയിലായതിനാല്‍ അവര്‍ക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്.

രാത്രി ഒരു മണിയോടെ സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് സൗമ്യയെ വീട്ടിലെ ശുചിമുറിയില്‍ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവാണ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നനാല്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും സൗമ്യ മാനസികപ്രയാസമനുഭവിച്ചിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക