അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍. പഞ്ചാബില്‍ നിന്ന് ആണ് ടാന്‍സാനിയ സ്വദേശികളായ അന്തരാഷ്ട്ര ലഹരി സംഘത്തിലുള്‍പ്പെട്ട രണ്ട് പേരെ കേരള പൊലീസ് പിടികൂടിയത്. ഒരു സ്ത്രീയും പുരുഷനുമാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ചു.
ജനുവരി 21ന് കുന്നമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിലാണ് ഇരുവരെയും പഞ്ചാബില്‍ നിന്ന് പിടികൂടിയിരിക്കുന്നത്. കരിപ്പൂരിലെത്തിച്ച പ്രതികളെ കുന്നമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. കാരന്തൂര്‍ വിആര്‍ റെസിഡന്‍സില്‍ നിന്ന് 221 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആരംഭിച്ച വിവരശേഖരണത്തില്‍ നിന്നാണ് അന്വേഷണസംഘം പഞ്ചാബില്‍ എത്തുന്നത്. ലഹരി മരുന്ന് വന്ന വഴിയെ കുറിച്ച് നടത്തിയ അന്വേഷണമാണ് പഞ്ചാബില്‍ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ നേരത്തെ പിടിയിലായ മലയാളിയില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പ്രതികളിലേക്കെത്തിച്ചത്