Image
Image

കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റിൽ

Published on 14 March, 2025
കോളേജ് ഹോസ്റ്റലിൽ  നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റിൽ

കൊച്ചിയില്‍ കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതി ആകാശ് റിമാന്റില്‍. 14 ദിവസത്തേക്കാണ് ആകാശിനെ കോടതി റിമാന്റ് ചെയ്തിരിക്കുന്നത്. ആകാശിനൊപ്പം അറസ്റ്റിലായ അഭിരാജ്, ആദിത്യന്‍ എന്നിവരെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ആകാശിന്റെ മുറിയില്‍ നിന്ന് പൊലീസ് 1.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഇതിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് ഹോസ്റ്റലിനുള്ളില്‍ പരിശോധന നടത്തിയത്.

അതേസമയം ജാമ്യത്തില്‍ വിട്ടയച്ച അഭിരാജ്, ആദിത്യന്‍ എന്നിവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളെയും ക്യാമ്പസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് നാലംഗ അദ്ധ്യാപക സമിതിയെയും നിയോഗിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക