Image
Image

പഞ്ചാബില്‍ ശിവസേനാ നേതാവിനെ വെടിവച്ചു കൊന്നു

Published on 14 March, 2025
പഞ്ചാബില്‍ ശിവസേനാ നേതാവിനെ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗയില്‍ ശിവസേന നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.  ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ സംഘമാണ് വെടിവച്ചത്. ശിവസേനാ ജില്ലാ പ്രസിഡന്റ് മംഗത് റായിയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്റ്റേഡിയം റോഡില്‍ വെച്ച് അക്രമികള്‍ മംഗതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 11 വയസ്സുള്ള ഒരു ആണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പാല്‍ വാങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


രാത്രി 10 മണിയോടെ അജ്ഞാതരായ മൂന്ന് പേര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. മംഗത് റായി ഇരുചക്രവാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.

പൊലീസെത്തി മംഗത് റായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ ആദ്യം മോഗ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
Shiv Sena leader shot dead in Punjab

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക