തിരുവനന്തപുരം; സി പി എം സംസ്ഥാന കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പരസ്യ വിമര്‍ശനം നടത്തിയ എ. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യം പരസ്യമായി പുറത്തുപറഞ്ഞത് സംഘടനാപരമായി തെറ്റാണ്. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തര്‍ക്കും ബോധ്യപ്പെടേണ്ടതാണെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
പത്മകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാപരമായി തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ ആര് എന്ന് നോക്കാതെ നടപടിയുണ്ടാകും. പഴയതും പുതിയതുമായ നേതാക്കള്‍ ചേര്‍ന്ന കൂട്ടായ നേതൃത്വമാണ് ഉദ്ദേശിക്കുന്നത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കെ രാധാകൃഷ്ണന്‍ എം പിക്കെതിരായ ഇഡി നീക്കത്തെ നേരിടുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.