ഇന്ത്യൻ വംശജയായ സംരംഭക ഡോക്ടർ ആൻജി സിൻഹയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സിംഗപ്പൂരിലെ യുഎസ് അംബാസഡറായി നിയമിച്ചു.
സിംഗപ്പൂരുമായുള്ള യുഎസിന്റെ ബന്ധം വിശിഷ്ടമാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "മഹാ സംരഭകയായ ആൻജി നമ്മുടെ രാജ്യത്തിൻറെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കും. അഭിനന്ദനങ്ങൾ!"
അറിയപ്പെട്ട വ്യക്തിയായി സിംഗപ്പൂർ മാധ്യമങ്ങൾ സിൻഹയെ കാണുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിൽ പോലും അവർ ദൃശ്യമല്ല.
ട്രംപിന്റെ ആദ്യ ഭരണകാലത്തു സിംഗപ്പൂരിൽ അംബാസഡറെ നിയമിച്ചിരുന്നില്ല.
Indian named US ambassador to Singapore