Image
Image

ഓ.സി.ഐ കാർഡ് റദ്ദാക്കിയതിനെതിരെ മാധ്യമ പ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു

പി .പി ചെറിയാൻ Published on 14 March, 2025
ഓ.സി.ഐ കാർഡ്  റദ്ദാക്കിയതിനെതിരെ  മാധ്യമ പ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു

ന്യൂയോർക്ക്:  ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിക്കുന്ന  വാർത്ത റോയിട്ടേഴ്‌സ്   പ്രസിദ്ധീകരിച്ച  ശേഷം, തന്റെ ഓ.സി.ഐ. കാർഡ് (ഓവർസീസ് സിറ്റിസൺഷിപ്പ്  ഓഫ് ഇന്ത്യ കാർഡ്)  ഏകപക്ഷീയമായി റദ്ദാക്കിയതിനെ  ചോദ്യം  ചെയ്തു   യുഎസ് പത്രപ്രവർത്തകൻ റാഫേൽ സാറ്റർ   ഇന്ത്യൻ സർക്കാരിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു

റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്ക് വേണ്ടി സൈബർ സുരക്ഷ റിപ്പോർട്ട് ചെയ്യുന്ന റാഫേൽ സാറ്ററിന് 2023 ഡിസംബർ ആദ്യം ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചു, ഇന്ത്യയുടെ പ്രശസ്തിക്ക് "ദുരുദ്ദേശ്യപരമായി" കളങ്കം വരുത്തിയെന്നും അതിനാൽ  അദ്ദേഹത്തിന്റെ  ഓ.സി.ഐ  കാർഡ് റദ്ദാക്കിയെന്നും  അതിൽ അറിയിച്ചു.

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കോ ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ചവർക്കോ ആണ്  OCI കാർഡ് ലഭിക്കുക. കാർഡുള്ളവർക്ക് വൈസ് ഇല്ലാതെ ഇന്ത്യയിലേക്ക് പോകാം.   കൂടാതെ ഇന്ത്യയിൽ  താമസം, തൊഴിൽ എന്നിവ അനുവദിക്കുന്നു. വിവാഹത്തിലൂടെയാണ്  സാറ്ററിന് OCI ലഭിച്ചത് . അദ്ദേഹത്തിന്റെ ഒസിഐ പദവി റദ്ദാക്കിയതോടെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഇന്ത്യയിലേക്ക് ഇനി യാത്ര ചെയ്യാൻ കഴിയില്ല.

'ശരിയായ അനുമതിയില്ലാതെ പത്രപ്രവർത്തനം നടത്തിയതിനും' അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെ പ്രതികൂലവും പക്ഷപാതപരവുമായ അഭിപ്രായം സൃഷ്ടിച്ചതിനും അദ്ദേഹത്തിന്റെ ഒസിഐ പദവി റദ്ദാക്കിയതായി .സാറ്ററിന് അയച്ച കത്തിൽ പറയുന്നു

എന്നാൽ റോയിട്ടേഴ്‌സ് ലേഖകനായ സാറ്ററുടെ പത്രപ്രവർത്തനം ഇന്ത്യയുടെ  ദേശീയ സുരക്ഷക്ക് എങ്ങനെ  ഭീഷണിയായി  എന്നതിനെക്കുറിച്ച്  ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് വ്യക്തമായ വിവരങ്ങളൊന്നും നൽകിയില്ല.

സാറ്ററുടെ കേസിന്റെ ആദ്യ കോടതി വാദം ഈ ആഴ്ച ഡൽഹിയിൽ നടന്നു. ഗാർഡിയന് അയച്ച പ്രസ്താവനയിൽ, തന്റെ ഒസിഐ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം തന്റെ കുടുംബത്തിലെ അംഗങ്ങളിൽ നിന്നും ഞാൻ വളരെയധികം സ്നേഹവും ബഹുമാനവും പുലർത്തുന്ന ഒരു രാജ്യത്തിൽ നിന്നും എന്നെ ഫലപ്രദമായി വിച്ഛേദിച്ചു എന്ന് സാറ്റർ പറഞ്ഞു.

തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ തെറ്റായതോ തെറ്റിദ്ധാരണയുടെയോ ഫലമാണെന്നും തന്റെ അപ്പീലിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ പോകാൻ തീരുമാനിച്ചതെന്നും സാറ്റർ പറയുന്നു. ഇന്ത്യയിൽ വച്ച് താൻ ഒരു പത്രപ്രവർത്തനവും നടത്തിയില്ല.

ഇന്ത്യൻ സൈബർ സുരക്ഷാ കമ്പനിയായ അപ്പിനും (Appin) അതിന്റെ സഹസ്ഥാപകനായ രജത് ഖരേയ്ക്കുമെതിരെ  റോയിട്ടേഴ്‌സിൽ എഴുതിയ ലേഖനത്തിന്റെ  പേരിൽ ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത അതേ സമയത്താണ് സാറ്ററുടെ OCI റദ്ദാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

"How an Indian startup hacked the world" എന്ന തലക്കെട്ടിൽ റോയിട്ടേഴ്‌സിനു വേണ്ടി സാറ്ററുടെ അന്വേഷണം, ആപ്പിനിന്റെ  പ്രവർത്തനങ്ങൾ തുറന്നുകാട്ടി.  അത്  'എക്‌സിക്യൂട്ടീവുകൾ, രാഷ്ട്രീയക്കാർ, സൈനിക ഉദ്യോഗസ്ഥർ, ലോകമെമ്പാടുമുള്ള സമ്പന്നരായ ഉന്നതർ എന്നിവരുടെ രഹസ്യങ്ങൾ മോഷ്ടിക്കുന്ന ഒരു ഹാക്ക്-ഫോർ-ഹയർ പവർഹൗസായി' മാറിയെന്ന്  ലേഖനം ആരോപിച്ചു.

രജത് ഖരേയുടെ യുഎസ്  നിയമ സ്ഥാപനമായ ക്ലെയർ ലോക്ക്, തങ്ങളുടെ ക്ലയന്റും സൈബർ-കൂലിപ്പട്ടാള ബിസിനസും തമ്മിൽ  ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞു. ഖരേ 'ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ നിയമവിരുദ്ധമായ 'ഹാക്ക് ഫോർ ഹയർ' വ്യവസായം നടത്തിയിട്ടില്ല, പിന്തുണച്ചിട്ടില്ല, തീർച്ചയായും സൃഷ്ടിച്ചിട്ടില്ല,' എന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അപ്പിനെയും ഖാരെയും കുറിച്ചുള്ള അന്വേഷണത്തിനിടെ,  തനിക്ക് നിരവധി ഭീഷണികൾ ലഭിച്ചതായി സാറ്റർ പറഞ്ഞു, 'അവരിൽ ഒരാൾ ഞാൻ എന്റെ റിപ്പോർട്ട് ഉപേക്ഷിച്ചില്ലെങ്കിൽ 'നയതന്ത്ര നടപടി' ഉണ്ടാകുമെന്ന് സൂചിപ്പിച്ചു.'
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക