Image
Image

ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ

പി പി ചെറിയാൻ Published on 14 March, 2025
ബിലീവേഴ്സ് ബൈബിൾ ചാപ്പലിന്റെ  ആഭിമുഖ്യത്തിൽ സൗജന്യ ബൈബിൾ പഠനം ഏപ്രിൽ നാല് മുതൽ

കാരോൾട്ടൻ(ഡാളസ് ):ബിലീവേഴ്സ് ബൈബിൾ ചാപ്പൽ ലൈഫ് ഫോക്കസുമായി സഹകരിച്ച് സൗജന്യ ബൈബിൾപഠന ക്ലാസുകൾ ആരംഭിക്കുന്നു 2025 ഏപ്രിൽ നാല് മുതൽ  എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 7: 30 മുതൽ 8:30 വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .

ജീവിതത്തിലെ ഏത് സങ്കീർണ്ണ പ്രശ്നത്തിനും ദൈവ വചനത്തിലൂടെ ഉത്തരം കണ്ടെത്തുന്നതിനുള്ള  ഒരു സമഗ്ര വേദപഠന പരിപാടിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഡാലസ് തിയോളജിക്കൽ സെമിനാരി ഉൾപ്പെടെയുള്ള വേദപഠന ശാലകളിൽ വേദശാസ്ത്ര പരിശീലനം ലഭിച്ച അധ്യാപകരാണ് ഫെലോഷിപ്പിന് നേതൃത്വം നൽകുന്നത്. ചായയും ചുടു കാപ്പിയും  മലയാളം പാട്ടുകളും ഒരു തനി നാടൻ കൂട്ടായ്മയുടെ അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .

സഭാ/മത വ്യത്യാസം ഇല്ലാതെ ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.മാതാപിതാക്കൾക്കൊപ്പം വരുന്ന പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക ചൈൽഡ് കെയറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കരോൾട്ട ണിലുള്ള ഉള്ള റോസ് മെയ്ഡ് റീക്രീയേഷൻ സെന്ററിലാണ് (Rosemeade Recreation Center,
1330 E. Rosemeade Pkway Carrollton, TX 75007)  പരിപാടി നടക്കുന്നത് . ബൈബിൾപഠന ക്ലാസുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ജിംസ്  മാമൻ 9366769327 ,ജെറി മോടിയിൽ 8177346991 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
 

Join WhatsApp News
A fired federal worker 2025-03-15 21:08:14
ഇതെല്ലാം പഠിച്ചിട്ടു നിങ്ങൾ ഒരു ക്രിമിനലായ ട്രമ്പിനല്ലേ വോട്ടു ചെയ്യ്തത് . ഞാൻ ഒരു പെന്തിക്കോസ്തുകാരണാണ്. എന്നെകൊണ്ട് എന്റെ ചർച്ചിലെ പാസ്റ്റർ വോട്ടു ചെയ്യിപ്പിച്ചു. ഇപ്പോൾ എന്റ ഫെഡറൽ ജോലി പോയപ്പോൾ അയാൾ പ്രാർത്ഥിക്കാം എന്ന് പറയുന്നു. പ്രാർത്ഥിച്ചാൽ എന്റ വയററ്റിൽ വല്ലതും പോവുമോ ? ഇവനെയൊക്കെ നാടുകടത്തണ്ട സമയം കഴിഞ്ഞ. ബൈബിൾ, ഖുറാൻ, ഭാവാഗ്ത ഗീത ഇതെല്ലാം കത്തിച്ചു കളഞ്ഞു മനുഷ്യരെ മാനുഷരായി ജീവിക്കാൻ അനുവദിക്കൂ. ഞാൻ ബൈബിൽ വായിച്ചുകൊണ്ടിരുന്നപ്പോളാണ് എന്നെ ഫയർ ചെയ്യുത
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക