മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമെന്ന് പിആർ ടീം. മമ്മൂട്ടി പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്നും ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും പിആർ ടീം അറിയിച്ചു.
മമ്മൂട്ടി കാൻസർ ബാധിതനായി ആശുപത്രിയിലാണ്, ചികിത്സയ്ക്കായി ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തു തുടങ്ങി നിരവധി അഭ്യുഹങ്ങൾ ആണ് പ്രചരിക്കുന്നത് .
ഇതിൽ സത്യമല്ലെന്നു പിആർ ടീം പറയുന്നു . റംസാനുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും ടീം അറിയിച്ചു.
ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങും, പിആർ ടീം പറഞ്ഞു.
'ട്വന്റി:20'ക്ക് ശേഷം പതിനാറു വർഷത്തിനു ശേഷമാണ് , മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന എംഎംഎംഎൻ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നത് .
നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ .