Image
Image

ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢോജ്വലമായി

സ്റ്റീഫൻ ചൊള്ളംമ്പേൽ Published on 17 March, 2025
ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢോജ്വലമായി

ചിക്കാഗോ : ഇല്ലിനോയി മലയാളി അസ്സോസിയേഷൻ 2025/ 26 വർഷത്തേ പ്രവർത്തനോൽഘാടനം മാർച്ച് 15ന് ചിക്കാഗോ കെ സി എസ് കമ്മ്യൂണിറ്റി സെൻട്രറിൽ വെച്ച് പ്രൗഡോജ്വലമായി നടത്തി. പ്രസിഡൻറ് ജോയി പീറ്റേർസ് ഇണ്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർട്ടൺ ഗ്രോവ് സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ഐ എം എയുടെ ഈ വർഷത്തേ പ്രവർത്തനോൽഘാടനം നിർവഹിച്ചു. 

പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ)മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന എക്സികൂട്ടിവ് വൈസ് പ്രസിഡൻറ് പ്രവീൺ തോമസ്, ഫോമാ റീജിയൺ വൈസ് പ്രസിഡൻറ് ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാനാ റീജിയണൽ വൈസ് പ്രസിഡൻറ് സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ഇല്ലിനോയി മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡൻറുമാരായ ജോർജ് പണിക്കർ, ഡോ. സുനേന മോൻസി ചാക്കോ, മറ്റ് അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത് , പീറ്റർ കുളങ്ങര തുടങ്ങിവർ ആശംസകൾ അർപ്പിക്കുകയും സെക്രട്ടറി പ്രജിൽ അലക്സാണ്ടർ സ്വാഗതവും എക്സിക്കുട്ടിവ് വൈസ് പ്രസിഡൻറ് സ്റ്റീഫൻ ചൊള്ളംമ്പേൽ നന്ദിയും രേഖപ്പെടുത്തി.

 ചടങ്ങിന്റെ എം.സി യായി ജോയിൻറ് സെക്രട്ടറി ലിൻസ് ജോസഫും,ആനീസ് സണ്ണിയും സംയുക്തമായി ചേർന്ന് യോഗ നടപടികൾ നിയന്ത്രിക്കുകയും ചെയ്തു. ജോർജ് പണിക്കരുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. യോഗാവസാനം വിശിഷ്ടമായ വിഭവങ്ങളോടെ അത്താഴ വിരുന്നും ഒരുക്കി. 

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംമ്പേൽ.

Join WhatsApp News
READER 2025-03-17 01:57:29
iT IS COMMON THING THAT IS HAPPENING IN ALL OVER USA . ASSOCIATIONS LIKE, IMA, CMA,MAGC, KERALA ASSCOCITION, FOMA, FOKANA FOR THEIR FUNCTIONS THERE IS A CHRUCH PRIEST IS ALWAYS THERE. ALL THESE ASSOCIATION MEMBERS ARE IN DIFFERENT RELIGIOUS PEOPLE AND WHY THERE IS ONLY A CHRUCH PRIEST THERE, WHAT HAPPEND TO THE PRIESTS OF OTHER RELIGION. ANY RESPONSE TO THIS FROM REGULAR WRITERS LIKE, CHATHAN ,JAYAN, MUTHALAK, ETC. PL
Mathai Chettan 2025-03-17 07:22:57
ഞാനെൻറെ അഭിപ്രായം എത്ര പ്രാവശ്യം തുറന്നു എഴുതിയിരിക്കുന്നു നമ്മുടെ സാമൂഹ്യ സംഘടന ഏതായാലും അതിൻറെ ഒരു പരിപാടിക്കും മുഖ്യ പ്രാസംഗികനായും മുഖ്യാതിഥിയായി ഒക്കെ ഒരു മത നേതാവിനെയും ഒരു പ്രീസ്റ്റിനെയും, അതുപോലെ ഒരു രാഷ്ട്രീയ നേതാവ്, മേയർ, കൗണ്ടിൽരജിസ്ലേറ്റർ, county legislator, judge അതും മലയാളി ആയാൽ പോലും അവരെ നമ്മൾ കെട്ടി എഴുന്നള്ളിക്കരുത്. അവരും സാധാരണക്കാരുടെ മാതിരി വന്ന് കസേരയിലോ ബെഞ്ചിലോ പൊതുജനത്തിന്റെ കൂടെ ഇരിക്കണം. അതുപോലെ ടിക്കറ്റുള്ള പരിപാടിക്ക് ആണെങ്കിൽ താല്പര്യമുണ്ടെങ്കിൽ അവരും ടിക്കറ്റ് എടുത്തു വരണം. നമ്മൾ നാട്ടിൽ നിന്നുള്ളവരായാലും ചുമ്മാ തോളിൽ കയറ്റരുത്. കഴിവുള്ള, സാമൂഹ്യ സംസ്കാരിക പ്രവർത്തകരെ ആവശ്യമുണ്ടെങ്കിൽ മുഖ്യാതിഥികളായി ക്ഷണിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക