ഇന്ത്യന്‍ ചരിത്രഗവേഷകയോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് യുകെ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ത്ഥിനിയായ മണികര്‍ണിക ദത്തയോട് ആണ് രാജ്യം വിടാന്‍ യുകെ ഹോം ഓഫീസ് ആവശ്യപ്പെട്ടത്. ഇന്ത്യയിലെ വിവിധ ചരിത്രശേഖരങ്ങളെക്കുറിച്ചാണ് മണികര്‍ണിക ഗവേഷണം നടത്തുന്നത്. ഗവേഷണത്തിന്റെ ഭാഗമായി നിരവധി തവണ അവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടിവന്നു.
അനുവദനീയമായതിലും കൂടുതല്‍ കാലം വിദേശത്ത് തങ്ങിയതിന്റെ പേരിലാണ് മണികര്‍ണികയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുകെ മുന്നോട്ടുവന്നത്. നിലവില്‍ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണ് മണികര്‍ണിക.
ബ്രിട്ടീഷ് പൗരത്വം ലഭിക്കാനുള്ള ഐഎല്‍ആറിന് (Indefinite Leave To Remain) മണികര്‍ണിക അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ 10 വര്‍ഷ കാലയളവില്‍ 548 ദിവസത്തില്‍ കൂടുതല്‍ യുകെയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ലെന്നാണ് നിയമമെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. എന്നാല്‍ ഗവേഷണത്തിനായി മണികര്‍ണിക 691 ദിവസമാണ് ഇന്ത്യയില്‍ തങ്ങിയത്. ഇതേത്തുടര്‍ന്നാണ് മണികര്‍ണികയോട് രാജ്യം വിടാന്‍ യുകെ ഹോം ഓഫീസ് ആവശ്യപ്പെട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.