Image
Image

നാട്ടുപാട്ടിന്റെ രാജകുമാരന് വിട ; മങ്കൊമ്പ്ഗോപാലകൃഷ്ണൻ : വിനോദ് കട്ടച്ചിറ

Published on 18 March, 2025
നാട്ടുപാട്ടിന്റെ രാജകുമാരന് വിട ; മങ്കൊമ്പ്ഗോപാലകൃഷ്ണൻ : വിനോദ് കട്ടച്ചിറ

നാടിന്റെഭംഗിയും നാട്ടുകാഴ്ചകളും ആവോളം വരികളിൽ ചാലിച്ച പാട്ടെഴുത്തുകാരനായിരുന്നു

മങ്കൊമ്പ് ഗോപാലകൃഷ്ണൻ.

പുതിയതലമുറയിൽപ്പെട്ട പലരും മങ്കൊമ്പ് ഗോപാലകൃഷ്ണനെ അറിയുന്നത് ബാഹുബലി സിനിമയുടെ സംഭാഷണങ്ങളും പാട്ടുകളും മലയാളത്തിലേക്ക് മൊഴിമാറ്റിയ

ആളെന്നനിലയ്ക്കാവും.പക്ഷേ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ

മലയാളസിനിമയുടെ കൂടെ കൂടിയിട്ട്അഞ്ച്‌പതിറ്റാണ്ടോളമായിരുന്നു.

''നാടൻപാട്ടിന്റെ മടിശ്ശീലകിലുങ്ങും നാട്ടിൻപുറമൊരു യുവതി..."

"ലക്ഷാർച്ചനകണ്ടു മടങ്ങുമ്പോളൊരു...."

"കാളിദാസന്റെ കാവ്യഭാവനയെ കാൽചിലമ്പണിയിച്ച സൗന്ദര്യമേ''

"താലിപ്പൂപീലിപ്പൂ താഴംപൂചൂടിവരും..."

"പാലരുവീ നടുവിൽ പണ്ടൊരു പൗർണ്ണമാസിരാവിൽ...." ''ആഷാഢമാസം ആത്മാവിൽ മോഹം....'' ''അഷ്ടമംഗല്യസുപ്രഭാതത്തിൽ....''

തുടങ്ങിയപാട്ടുകളൊക്കെ മങ്കൊമ്പിന്റെ ഗാനശേഖരത്തെ സമ്പന്നമാക്കുന്ന ഭാവസുന്ദര രചനകളാണ്.

അലകൾ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും 'വിമോചനസമരം'എന്ന സിനിമയാണ് ആദ്യം തിയേറ്ററിലെത്തിയത്. ദക്ഷിണാമൂർത്തി സ്വാമികൾ ചിട്ടപ്പെടുത്തിയ അലകളിലെ ''അഷ്ടമിപ്പൂത്തിങ്കളേ''എന്നഗാനം ആസ്വാദകരുടെ ശ്രദ്ധപിടിച്ചുപറ്റി.

1975-ൽ പുറത്തിറങ്ങിയ ഹരിഹരൻചിത്രം 'അയലത്തെ സുന്ദരി'യിലെ മുഴുവൻഗാനങ്ങളും ഹിറ്റായതോടെ മങ്കൊമ്പ് ഗോപാലകൃഷ്ണനെന്ന കുട്ടനാട്ടുകാരൻ

സിനിമയിൽ ചുവടുറപ്പിച്ചു. തുടർന്ന് ബാബുമോൻ എന്നസിനിമ.

നാടൻപാട്ടിന്റെ മടിശ്ശീല,പത്മതീർത്ഥകരയിൽ...തുടങ്ങി എല്ലാഗാനങ്ങളും ഹിറ്റായതോടെ അക്കാലത്തെ പാട്ടെഴുത്തുകാരുടെ ശ്രേണിയിലേക്ക് അദ്ദേഹവുമെത്തി.

പിന്നീടങ്ങോട്ട് ഹിറ്റുകളുടെ പ്രളയമായിരുന്നു.

"സ്വയംവരത്തിരുനാൾ രാത്രി''

,(കുറ്റവുംശിക്ഷയും) ''സ്വർഗവാതിലമ്പലത്തിലാറാട്ട്'', ''സ്വയംവര ശുഭദിന മംഗളങ്ങൾ'',

(സുജാത)

''നാണംകള്ള നാണം'',

(ഓർമ്മകൾ മരിക്കുമോ)

''രാജമല്ലിപ്പൂവിരിക്കും''

(ഇവനെന്റെപ്രിയപുത്രൻ),

''ചിത്രവർണപ്പുഷ്പജാലമൊരുക്കിവച്ചു...",

(അയലത്തെസുന്ദരി) ''ആലിലത്തോണിയിൽ മുത്തിനുപോയ് വരും'',

(അവൾക്ക്മരണമില്ല)

''ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില''

(സ്നേഹത്തിന്റെ മുഖങ്ങൾ) ''ഹംസഗാനമാലപിക്കും ഹരിണാംഗി''

(ഇനിയെത്രസന്ധ്യകൾ)

''നവനീത ചന്ദ്രികേ തിരിതാഴ്ത്തൂ''

(അവൾക്ക് മരണമില്ല)

"ഇളംമഞ്ഞിൻ കുളിരുമായൊരുകുയിൽ..."

(നിന്നിഷ്ടംഎന്നിഷ്ടം)

"ഈപുഴയും കുളിർക്കാറ്റും

മാഞ്ചോടും....."

(മയൂഖം) എന്നിവയൊക്കെ ഹിറ്റ്ലിസ്റ്റിൽ സ്ഥാനം പിടിച്ച മങ്കൊമ്പ് രചനകളാണ്.

ഇന്ത്യയിൽ ഏറ്റവുമധികം ഡബ്ബിങ്ചിത്രങ്ങൾക്ക് തിരക്കഥയും ഗാനങ്ങളുമൊരുക്കിയതിന്റെ റെക്കോഡ്

മങ്കൊമ്പ് ഗോപാലകൃഷ്ണന് മാത്രം അവകാശപ്പെട്ടതാണ്.

ബാഹുബലി ഉൾപ്പെടെ ഇരുന്നൂറിലേറെ ചിത്രങ്ങളാണ് അദ്ദേഹം മൊഴിമാറ്റം ചെയ്തത്.

കൂടാതെ പത്തോളം സിനിമകൾക്ക് കഥയും തിരക്കഥയും രചിച്ചു.

കാലമെത്ര മാറിയാലും അദ്ദേഹം ഭൂമിയിൽചേർത്തുവച്ച

ഒരുപിടി പാട്ടുകൾ ജനഹൃദയങ്ങളിൽ

ജീവിച്ചിരിക്കും.

മലയാളത്തിന് പാട്ടുകളായും, സിനിമകളായും അനേകം സംഭാവനകൾ

നൽകിയ അദ്ദേഹത്തിന്അർഹിക്കുന്ന

ഒരു പരിഗണനയും ലഭിക്കാതെ പോയത്

സാംസ്‌കാരിക കേരളത്തിന്

നാണക്കേടുതന്നെയാണ്.

ആദരാഞ്ജലി..!

 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക