Image
Image

ഭാസിയെന്ന ചിരിക്കുടുക്ക; അടൂർഭാസി (വിനോദ് കട്ടച്ചിറ)

Published on 27 March, 2025
ഭാസിയെന്ന ചിരിക്കുടുക്ക; അടൂർഭാസി (വിനോദ് കട്ടച്ചിറ)

മലയാളത്തെ സംസ്‌ക്കാര സമ്പന്നമാക്കിയിരുന്ന ഒരു ചലച്ചിത്രകാലത്തിന്റെ, ചിരിവീട്ടിലെ തമ്പുരാനായിരുന്നു അടൂർഭാസി.


ഭാസിയെന്ന ചിരിയില്ലാത്തൊരുസിനിമ സങ്കൽപ്പിക്കാൻപോലുമാകാതിരുന്ന കാലം.
മാലപ്പടക്കമായി തുടങ്ങുന്നചിരി, നിലയ്ക്കാത്ത അമിട്ടുകളായാണ്തി യേറ്ററുകളിൽ
പൊട്ടിച്ചിതറിയിരുന്നത്. ഭാസിയുടെ ശരീരഭാഷതന്നെ ചിരിയുടേതായിരുന്നു.
സാഹിത്യലോകത്തെ ഹാസ്യസാമ്രാട്ടായിരുന്ന ഇ.വി.കൃഷ്ണപിള്ള യുടെമകനല്ലേ.. ചിരിയിൽ മോശമാകരുതല്ലോ.

തിരക്കഥയിലില്ലാതിരുന്ന പലഡയലോഗുകളും അവസരംപോലെവച്ചുകാച്ചിക്കൊടുത്തപ്പോൾ സംവിധായകർക്കും അതംഗീകരിക്കേണ്ടിവന്നു പലപ്പോഴും. ഒരുസിനിമയുടെ വിജയത്തിനുപോലും ഭാസിയെന്നഘടകം അവിഭാജ്യമായിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെയാണ്നാ യകന്റെപേരുകഴിഞ്ഞാൽ തൊട്ടടുത്തപേര്, ഭാസിയെന്ന്പ രസ്യങ്ങളിലുംപോസ്റ്ററുകളും തെളിഞ്ഞുനിന്നത്.

മലയാളസിനിമയുടെ ശൈശവകാലമായ അറുപതുകളിലാണ്, ഭാസിയെന്ന
ചിരിക്കുടുക്കയുടെ അരങ്ങേറ്റം. ചിരിപ്പിക്കുന്നതിനോടൊപ്പം
സ്വയംചിരിച്ചും ഭാസി, മലയാളസിനിമയുടെഭാഗമാകുന്നകാഴ്ച്ചയും,
അടൂര്‍ഭാസിയുണ്ടെങ്കില്‍മാത്രം സിനിമകാണാൻപോകുന്ന ഒരുതലമുറയെയുമാണ്പി ന്നീട്കാണാനായത്. ഭാസിയ്‌ക്കുകൂട്ടായി ബഹദൂറും, ശങ്കരാടിയും, എസ്.പി.പിള്ളയും കൂടിയെത്തിയപ്പോള്‍ മലയാളസിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്തതരമൊരു
ഹാസ്യസാമ്രാജ്യംതന്നെ രൂപപ്പെടുകയായിരുന്നു.

ഹാസ്യനടനെന്ന ലേബലുണ്ടെങ്കിലും,
ഇടയ്ക്കൊക്കെ ക്യാരക്ടര്‍റോളുകളിലൂടെയും
ഭാസി വരവറിയിച്ചു. കരിമ്പനയിലേയും, ഇതാഒരുമനുഷ്യനിലേയും
വില്ലന്‍വേഷങ്ങള്‍, ഭാസിയുടെ മറ്റൊരുമുഖമായിരുന്നു.
1974ല്‍ ചട്ടക്കാരിയിലൂടെയും1979ല്‍ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെയുംനേടിയ മികച്ചനടനുള്ള സംസ്ഥാനഅവാര്‍ഡുകൾ
ഭാസിയുടെ അഭിനയത്തിനുള്ള അംഗീകാരമായി.

കുഞ്ചന്‍നമ്പ്യാരായി അഭിനയിക്കണമെന്നൊരുമോഹം
ബാക്കിവച്ചാണ് 35വർഷംമുൻപ്ഭാ സി അടൂരിൽനിന്നുംയാത്രയായത്. അന്നത്തെസിനിമയുടെ
മട്ടുംഭാവവുമൊക്കെ
മാറിയെങ്കിലും
ചിരിയുടെതമ്പുരാനെന്നവിശേഷണം
എന്നെന്നും അടൂര്‍ഭാസിയ്ക്ക് മാത്രംസ്വന്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക