Image
Image

എമ്പുരാൻ ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാർ അനുകൂലികൾ ; സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി നേതാവ് എം.ടി രമേശ്

Published on 27 March, 2025
എമ്പുരാൻ ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാർ അനുകൂലികൾ ; സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി നേതാവ് എം.ടി രമേശ്

തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത എമ്പുരാന്റെ റിലീസിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചർച്ചകളിൽ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.

സിനിമയിൽ സംഘപരിവാർ സംഘടനകൾക്കെതിരേ വിമർശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിൻ നടത്തുന്നുണ്ട്.

സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാർ പ്രവർത്തിക്കുന്നത്-എം.ടി രമേശ് ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക