Image
Image

റിലീസിന് പിന്നാലെ ‘എമ്പുരാന്റെ’ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പൊലീസ്

Published on 27 March, 2025
റിലീസിന് പിന്നാലെ ‘എമ്പുരാന്റെ’ വ്യാജ പതിപ്പ്; നടപടിയുമായി സൈബര്‍ പൊലീസ്

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൈബര്‍ പൊലീസ്. ചില വെബ്‌സൈറ്റുകളില്‍ എമ്പുരാന്‍ സിനിമയുടെ ചില ഭാഗങ്ങള്‍ പൊലിസ് നീക്കം ചെയ്തു. ഇവ ഡൗണ്‍ലോഡ് ചെയ്തവരെയും കണ്ടെത്തി. പരാതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാക്കുമെന്ന് സൈബര്‍ എസ് പി അങ്കിത് അശോക് പറഞ്ഞു. പരാതി ലഭിക്കാതെയും വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങിയെന്നും എസ് പി അറിയിച്ചു.

പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അക്കാരണത്താല്‍ തന്നെ സമീപകാലത്ത് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന സിനിമയായും ഇത് മാറിയിരുന്നു. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക