Geetham 69
The same stream of life that runs through my veins night and day runs through the world and dances in rhythmic measures.
It is the same life that shoots in joy through the dust of the earth in numberless blades of grass and breaks into tumultuous waves of leaves and
flowers.
It is the s ame life that is rocked in the ocean-cradle of birth and of death, in ebb and in flow.
I feel my limbs are made glorious by the touch of this world of life. And my pride is from the life-throb of ages dancing in my blood this moment.
ഗീതം 69
മാമക ഗാത്രത്തിലെ സിരാവ്യൂഹത്തിലാകെ
സന്തതം പ്രവഹിക്കും പ്രാണ തരംഗമാല
ഈ വിശ്വമാകമാനം വിജയധ്വനിയുമായ്
അശ്രാന്തം പാഞ്ഞുകൊിരിക്കുന്നുവെന്നു നിഷ്ഠം,
ആ പ്രാണനാണീ ഭുവി സുന്ദരഗാനങ്ങളായ്
നിശ്ശബ്ദ താളലയ രൂപത്തിലാടുന്നതും,
ഭൂദേവിതന്‍ മണ്‍മയ ഗാത്രത്തിന്‍ രോമക്കുത്തില്‍
നിശ്ശബ്ദ മാവേശിപ്പനുവര്‍ഷം ലക്ഷോലക്ഷം
പല്ലവ തൃണരാശീ സുനങ്ങള്‍ ശോഭിപ്പാനുും,
ജന്മാര വാരിധിയാം തൊട്ടിലിന്‍ തലോടലില്‍,
ഓളത്തിന്നൊഴുക്കിലാലോളിതമാടുന്നതും
വിശ്വവ്യാപിയാം പ്രാണന്‍ തന്നെയെന്നതു നൂനം,
നിത്യമായൊരാ പ്രാണന്‍ പ്രത്യംഗമെന്നില്‍ സദാ
ശ്രേഷ്ഠമായ് പ്രസാരണം ചെയ്‌വതായനുഭവ്യം
കാലാകാലമായെന്നില്‍ താവുമാ വിരാട്‌സ്പന്ദം
ഇപ്പോഴും നൃത്തമാടുന്നെന്‍ രക്തനാളികളില്‍.
വിരാട്‌സ്ന്ദം = ഈശ്വരസ്പന്ദം
Geetham 70
It is beyond thee to be glad with the gladness of this rhythm? to be tossed and
lost and broken in the whirl of this fearful joy? All things rush on, they stop not, they look not behind, no power can hold them back, they rush on.
Keeping steps with that restless, rapid music, seasons come dancing and
pass away – colours, tunes, and perfumes pour in endless cascades in the
abounding joy that scatters and gives up and dies every moment.
ഗീതം 70
സന്തോഷദായകമാം ഈ താളമേളങ്ങളില്‍
സന്തുഷ്ട്യാ പങ്കുചേരാന്‍ നിനക്കും സാദ്ധ്യമല്ലേ?
ആ താളത്തിലിളകി മറിയാന്‍ തുഴയുവാന്‍
ഓളത്തിലലിയുവാന്‍ നിനക്കും കഴിയില്ലേ?
മൃത്യുവിന്‍ ഭേരീനാദം അഷ്ടദിക്കുകള്‍ തോറും
ദ്യോവിലേക്കുയരുമാ ശബ്ദം നീ കേള്‍പ്പതില്ലേ?
ആദിത്യ ചന്ദ്രതാരാ ദീപ്തി ദായകമായോ –
രുജ്വലാനന്ദ ധ്വാനം തന്നെയാണാ നിനാദം,
ഉന്മാദോത്ഥിതമായാ ഗാനതാളത്തില്‍ സ്വയം
പൊന്തിയെങ്ങോട്ടോ പോവതാരാരു മറിവീല!
പിന്നിലേക്കാരും തന്നെ തിരിഞ്ഞു നോക്കുന്നീലാ
പിന്നിലെ പ്രതിബന്ധം വകവയ്ക്കുന്നുമില്ല
ഈ പ്രീതി പ്രവാഹത്തിലാലോലമാടുവാനും
ഓളത്തിലൊഴുകാനും നിനക്കും കൂടരുതോ?
തുഷ്ടമാര്‍ന്നൊരാപ്പാദ താളത്തിനൊപ്പം ഭൂവില്‍
നര്‍ത്തനം ചെയ്‌വൂ ഷട്ഋതുക്കളുന്മത്തരായി
വര്‍ണ്ണവും താളങ്ങളും ഗന്ധവും സ്വരങ്ങളും
ഒന്നുപോല്‍ ലയിക്കുമീ ജീവിതതരംഗത്തില്‍
തുള്ളിച്ചാടിത്തിമിര്‍ക്കാന്‍ മരണം വരിക്കാനും
എന്തേ, നിനക്കു കൂടി പങ്കു ചേര്‍ന്നീടരുതോ?
ധ്വാനം = ശബ്ദം
…………………………………..
(Yohannan.elcy@gmail.com)
Read More: https://emalayalee.com/writer/22