ക്യാമ്പസിലെ യഹൂദ വിദ്വേഷം നേരിടാൻ ഹാർവാർഡ് യുണിവേഴ്സിറ്റിയിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഫെഡറൽ കരാറുകളും ഗ്രാന്റുകളും സമഗ്രമായി പരിശോധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. എജ്യൂക്കേഷൻ, ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്, യുഎസ് ജനറൽ അഡ്മിനിസ്ട്രേഷൻ എന്നിവ തിങ്കളാഴ്ച്ച വെളിപ്പെടുത്തിയതാണ് ഈ വിവരം.
യഹൂദ വിദ്വേഷം ഒതുക്കാൻ നിയോഗിച്ചിട്ടുള്ള ടാസ്‌ക് ഫോഴ്സ് ഹാർവാർഡിനുള്ള $255.6 മില്യൺ ഫെഡറൽ കരാറുകൾ അവലോകനം ചെയ്യുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.
എജ്യൂക്കേഷൻ സെക്രട്ടറി ലിൻഡ മക്മഹോൺ പറഞ്ഞു: "ഹാർവാർഡ് തലമുറകളായി അമേരിക്കൻ സ്വപ്നത്തിന്റെ പ്രതീകമായിരുന്നു. യഹൂദ വിദ്വേഷത്തിൽ നിന്നു വിദ്യാർഥികൾക്കു സംരക്ഷണം നൽകാൻ ഹാർവാർഡിനു കഴിയാതെ വരികയും വിഭജനത്തിന്റെ ആദർശങ്ങൾ പ്രോത്സാഹിപ്പിക്കയും ചെയ്താൽ യൂണിവേഴ്സിറ്റിയുടെ കീർത്തി ഇല്ലാതാവും. ഹാർവാഡിനു ഈ തെറ്റുകൾ തിരുത്താൻ കഴിയും."
കൊളംബിയ യൂണിവേഴ്സിറ്റിക്കെതിരെ ഇത്തരമൊരു അന്വേഷണം നടത്തിയതിനെ തുടർന്ന് അവർ ഫെഡറൽ ഗ്രാന്റുകൾ തിരിച്ചു കിട്ടാൻ ഒൻപതു വ്യവസ്ഥകൾ അംഗീകരിക്കേണ്ടി വന്നു. ടാസ്‌ക് ഫോഴ്സ് അവരുടെ $400 മില്യൺ ഗ്രാന്റ് പിടിച്ചുവച്ചിരുന്നു.
ഗവൺമെന്റ് അമിതാധികാരം പ്രയോഗിച്ചു എന്ന വിമർശനം ഉണ്ടായപ്പോഴും യഹൂദ ഗ്രൂപ്പുകളുടെ കൈയടി അവർക്കു ലഭിച്ചു.
ഹാർവാർഡിനും കൊളംബിയക്കും പുറമെ ഡസൻ കണക്കിനു യൂണിവേഴ്സിറ്റികൾക്കും നോട്ടീസ് കിട്ടിയിട്ടുണ്ട്. ഫെഡറൽ ധനസഹായം പ്രധാനമായതു കൊണ്ട് ഈ സമമർദം അവർക്കു അവഗണിക്കാൻ ആവില്ല.
Trump targets Harvard in anti-semitism resistance