സൊമാറ്റോ ഫുഡ് ഡെലിവറി ബിസിനസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റിൻഷുൽ ചന്ദ്ര രാജി വെച്ചു. ഏപ്രിൽ 5 നു രാജി സമർപ്പിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. “പുതിയ അവസരങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ” വേണ്ടിയാണ് രാജിയെന്നാണ് റിൻഷുൽ ചന്ദ്ര അറിയിച്ചത്.
“2025 ഏപ്രിൽ 7 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എറ്റേണൽ ലിമിറ്റഡിന്റെ ഫുഡ് ഓർഡറിംഗ് & ഡെലിവറി ബിസിനസ് സിഒഒ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചു, ശ്രദ്ധാപൂർവമായ പരിഗണനയ്ക്ക് ശേഷം, എന്റെ വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ അവസരങ്ങളും അഭിനിവേശങ്ങളും പിന്തുടരാൻ ഞാൻ തീരുമാനിച്ചു”- സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയലിന്, അയച്ച രാജിക്കത്തിൽ ചന്ദ്ര എഴുതിയ വാക്കുകളാണിത്