Image
Image

ഗാർഷ്യ സാൽവദോർ ജയിലിൽ ജീവനോടെ ഉണ്ടെന്നു ഗവൺമെന്റ്; തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ മൗനം (പിപിഎം)

Published on 13 April, 2025
ഗാർഷ്യ സാൽവദോർ ജയിലിൽ ജീവനോടെ ഉണ്ടെന്നു ഗവൺമെന്റ്; തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ മൗനം (പിപിഎം)

വെനസ്‌വേലൻ കുറ്റവാളികൾക്കൊപ്പം എൽ സാൽവദോറിലേക്കു 'തെറ്റായി' കയറ്റി അയച്ച മെരിലാൻഡ് നിവാസി അബ്‌റിഗോ ഗാർഷ്യ അവിടെ ജീവനോടെ ഇരുപ്പുണ്ടെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു. എന്നാൽ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാൻ എടുത്ത നടപടികൾ അറിയിക്കണമെന്ന ജസ്റ്റിസ് പോള സിനിസിന്റെ ഉത്തരവിനോട് അവർ പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കകം ഗാർഷ്യയെ കുറിച്ചുള്ള വിവരം നല്കണമെന്നു വെള്ളിയാഴ്ച്ച ഗവൺമെന്റ് സമീപനത്തെ വിമർശിച്ച ജഡ്‌ജ്‌ ആവശ്യപ്പെട്ടിരുന്നു. ഗാർഷ്യ സാൽവദോർ ജയിലിൽ ആണെന്നും സുരക്ഷിതനാണ് എന്നും അറിയിച്ചെങ്കിലും തിരിച്ചു കൊണ്ടുവരുന്ന കാര്യം പരാമർശിച്ചില്ല.

എൽ സാൽവദോർ അവരുടെ പരമാധികാരം ഉപയോഗിച്ചാണ് ഗാർഷ്യയെ തടവിൽ വച്ചിട്ടുള്ളതെന്നു വിദേശകാര്യ വകുപ്പ് എഴുതി കൊടുത്ത വിശദീകരണത്തിൽ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ സുഹൃത്തായ സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ തിങ്കളാഴ്ച്ച വാഷിംഗ്‌ടണിൽ എത്തുന്നുണ്ട്.

ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ വ്യാഴാഴ്ച്ച സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നു ട്രംപ് പറയുകയും ചെയ്‌തു.

Garcia 'secure' in Salvador jail 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക