Image

ഒരു ഏകശ്ലോകി (രാജു തോമസ്)

Published on 25 January, 2025
ഒരു ഏകശ്ലോകി (രാജു തോമസ്)

പണ്ടേതൊട്ടു മനോരമം മരുവിടും സദ്ഭാവനാവാടിയിൽ
ചെണ്ടിൽ താഴിന പുഷ്‌പമിങ്ങു ചൊരിയും സൗഭാഗ്യാവർഷം കണ്ടും,
വൃത്തം വിട്ടു ചമച്ചിടും പുതുകവേ, മാനിച്ചിടൂ: കൈരളി-
ക്കുണ്ടേ നാവിൽ കിളിക്കൊഞ്ചലായൂർന്ന തേനതിൻ മാധുര്യമിന്നും●

“പന്ത്രണ്ടാൽ മസജം സതം ത ഗുരുവും ശാർദ്ദൂലവിക്രീഡിതം”
- - -/ v v -/ v - v/ v v -/ - - v/  - - v/ -

 

Join WhatsApp News
Sudhir Panikkaveetil 2025-01-25 16:14:25
പ്രബുദ്ധരായ വായനക്കാർ ഉണ്ടാകണം എന്ന് ശാഠ്യമുള്ള എഴുത്തുകാരനാണ് ശ്രീ രാജു തോമസ് , ശ്രദ്ധയില്ലാതെ ഇ മലയാളിയിൽ ഇംഗളീഷ് ഭാഷയിൽ കമന്റ് എഴുതുന്ന മലയാളികളെയും അദ്ദേഹം വെറുതെ വിടുന്നില്ല. അദ്ദേഹം അവർ വരുത്തുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു വൃത്തം അദ്ദേഹത്തിന് കൗതുകം നൽകിയിരിക്കുന്നു. ശാർദൂലം എന്നാൽ പുലിയെന്നും വിക്രീഡിതം കളിയാണെന്നും അർഥം പറയാം. അങ്ങനെ അർഥം സങ്കൽപ്പിച്ച് ഒരു മഹാൻ ഓണക്കാലത്ത് തൃശ്ശിവപേരൂർ നഗരിയിൽ നടക്കുന്ന പുലികളി തന്റെ ശ്ലോകത്തിൽ ചേർത്തിട്ടുണ്ട്. ശ്രീ രാജു, താങ്കൾ മനസ്സിലാക്കുക ഇ- മലയാളിയിൽ വരുന്ന രചനകൾ മഴവില്ല് പോലെയാണ്. മഴവില്ലിന്റെ ശോഭയും ഭംഗിയുമല്ല അർത്ഥമാക്കുന്നത്. അത് ക്ഷണികമാണ്. എളുപ്പം മാഞ്ഞു പോകും അതുകൊണ്ട് താങ്കളുടെ കവിത എത്ര പേര് വായിക്കുമെന്ന് ദൈവത്തിന് പോലും അറിയില്ല (ബഹുമാനപ്പെട്ട എന്റെ സഹോദരൻ ശ്രീ മാത്തുള്ള കോപിക്കരുത്, ഇതൊക്കെ എഴുത്തുകാരുടെ ഒരു നമ്പർ) . വളരെ സന്തോഷമുണ്ട് ശ്രീ രാജു താങ്കളുടെ ഈ രചനക്ക് അത് എനിക്ക് എന്റെ ഓർമ്മകളെ ഉണർത്താൻ സഹായിക്കുന്നു. മുന്നേ പറഞ്ഞ ശ്ലോകം ഇതാണ്. ഓണം വന്നിതു ചിങ്ങമാസനിറവിൽ മിന്നുന്ന പൊന്നാടയും വേണം പൂപ്പട പൂവിളിക്കുപുറമേ പൂക്കാലവർണ്ണാഭയും ഈണം പാടിടുമോണവില്ലുമുറുകേ മാവേലിയെത്തുന്നതും കാണാം മോദമൊടെങ്ങുമീനഗരിയിൽ ശാർദ്ദൂല വിക്രീഡിതം. രാജു സാർ കടുവ കളിയുമായി വന്നുവെന്നും ഇച്ചിരി കുശുമ്പുള്ള മലയാളികൾ കളിയായിപറയാം.
josecheripuram 2025-01-25 17:21:07
You are a " Sardula vikridhakaran" and a grammar teacher, this poem has some hidden meaning in it. we could enjoy it more, if you used some simple words, so that ordinary readers could understand.
വിദ്യാധരൻ 2025-01-25 17:26:48
ശാർദ്ദൂലവിക്രീഡിതം ( പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി.) "പത്രണ്ടാൽമസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം" ഉദാ- നാദബ്രഹ്മലയം പ്രപഞ്ചവലയ പ്രേമോല്ലസച്ചിലയം രാഗാലാപമയം കലാകുവലയം ലാവണ്യതസഞ്ചയം നിർമ്മായം വിജയം ദയാമധുമയം ഭാവോച്ചയം നിശ്ചയം ഭൂയോയംഹൃദയം കരോതുസദയം സാരസ്യസച്ചിൽമയം" വിദ്യാധരൻ
Jayan varghese 2025-01-25 23:07:02
കൊട്ടിക്കൊട്ടി നിക്കലൈ ശീല വന്ത് മൂടലൈ ശീല പൊക്കി നോക്കലൈ മൂന്തും കെടന്താടലൈ ….? ( തമിഴൻ കണ്ട മലയാള നാടകം ! )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക