ലോക മാതൃദിനത്തില്‍ എല്ലാ അമ്മമാർക്കും ആശംസകള്‍ അറിയിച്ച് മോഹൻലാല്‍. ഫെയ്സ്ബുക്കിലൂടെ അമ്മയോടൊപ്പമുള്ള പഴയക്കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാല്‍ ആശംസകള്‍ പങ്കുവച്ചത്.
അഭിമുഖങ്ങളിലും മറ്റും പലപ്പോഴും മോഹൻലാല്‍ അമ്മയെ കുറിച്ച് വാചാലനായിട്ടുണ്ട്. അമ്മയെ കുറിച്ച് പറയാൻ കിട്ടുന്ന ഒരു അവസരവും മോഹൻലാല്‍ പാഴാക്കാറില്ല. അമ്മയുടെ പിന്തുണയും സ്നേഹമാണ് വിജയമെന്നും താരം എപ്പോഴും പറയാറുണ്ട്.
പല അഭിമുഖത്തിലും അമ്മയെ കുറിച്ച് പറയുമ്ബോള്‍ മോഹൻലാലിന്റെ കണ്ണുകള്‍ നിറയാറുണ്ട്. സിനിമകളിലെ പോലെ യഥാർത്ഥ ജീവിതത്തിലും മകൻ വേഷം അലങ്കരിക്കുന്ന വ്യക്തിയാണ് മോഹൻലാല്‍. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ബോക്സില്‍ പ്രത്യേക്ഷപ്പെട്ടത്.