ഇന്ത്യൻ അഭിനേതാക്കളില്‍ ഏറെ ആരാധകരുള്ള പ്രഭാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ക്ക് ഓണ്‍ലൈൻ മാധ്യമങ്ങളില്‍ ഒരു പഞ്ഞവുമില്ല.
ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ‘എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ’… എന്ന പ്രഭാസിന്റെ പോസ്റ്റാണ് ഇപ്പോള്‍ ചർച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
‘ബാഹുബലി’ ആദ്യഭാഗം പുറത്തിറങ്ങിയതിന് ശേഷം പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിരുന്നുവെന്ന് റിപ്പോർട്ടുകളില്‍ ഉണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രഭാസും സഹതാരം അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്നും ഇതിനിടെ പ്രചരിച്ചിരുന്നു. പ്രഭാസിന്റെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരുന്നു. ഇപ്പോഴിതാ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് തങ്ങള്‍ കാത്തിരുന്ന ആ കല്യാണത്തിന്റെ സൂചനയാണ് എന്നാണ് പ്രഭാസിന്റെ ആരാധകർ കുറിക്കുന്നത്.
എന്നാല്‍ ഇത് ഒരു ‘പ്രാങ്കാ’യിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നുമാണ് ഒട്ടുമിക്ക ആളുകളും അഭിപ്രായപ്പെടുന്നത്.