Image

മുതലപ്പൊഴി അപകടങ്ങള്‍: സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രതിഷേധത്തിന്

Published on 18 June, 2024
മുതലപ്പൊഴി അപകടങ്ങള്‍: സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രതിഷേധത്തിന്

എറണാകുളം: മുതലപ്പൊഴിയിലെ അശാസ്ത്രിയമായ പുലിമുട്ട് നിർമാണം കാരണം 76 പേരുടെ ജീവൻ പൊലിഞ്ഞിട്ടും സർക്കാർ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ പ്രതിഷേധിക്കുന്നു.

KLCA യുടെ നേതൃത്വത്തില്‍ 20ന് നിയമസഭ മാർച്ച്‌ നടത്തും. കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകള്‍ പാലിക്കാതെ സർക്കാർ വഞ്ചിച്ചു.

കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളില്‍ നിന്ന് നൂറു കണക്കിന് KLCA നേതാക്കള്‍ മാർച്ചില്‍ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം മധുരയില്‍ നിന്നുള്ള പ്രവർത്തകരുമുണ്ടാകും.

 കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.ഷെറി .ജെ തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡൻ്റ് പാട്രിക് മൈക്കിള്‍ മുതലായവർ നയിക്കുന്ന നിയമസഭ മാർച്ച്‌ രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വി.ജെ.ടി ഹാളില്‍ നിന്ന് ആരംഭിക്കും.

കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയ രൂപീകരണ സമിതി കെ.ആർ.എല്‍.സി.സി ഭാരവാഹികളും പങ്കെടുക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറല്‍ വെരി റവ.മോണ്‍ യുജിൻ എച്ച്‌ പെരേര മാർച്ച്‌ ഉദ്ഘാടനം ചെയ്യും. KRLCC ജനറല്‍ സെക്രട്ടറി റവ.ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡ് എന്നിവരെ കൂടാതെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ സംഘടന നേതാക്കള്‍ മാർച്ചില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക