Image
Image

ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ ചാര്‍ട്ട് ചെയ്യുന്ന മലയാളി സുന്ദരി

Published on 14 March, 2025
ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ ചാര്‍ട്ട് ചെയ്യുന്ന മലയാളി സുന്ദരി

അങ്ങ് ബ്രിട്ടനില്‍ കിടക്കുന്ന ചാള്‍സ് രാജാവിന്റെ കാര്യങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നതു ഒരു മലയാളി പെണ്‍കൊടി, അതും കാസര്‍ക്കോഡുകാരി ആണെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?   കേരളത്തിലെ കാസര്‍ഗോഡ്‌നിന്ന് ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വരെ വളര്‍ന്ന കഥയാണ് മുന ഷംസുദ്ദീന്റേത്.

മുന ഷംസുദ്ദീന്‍, നിലവില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായാണ് സേവനമനുഷ്ഠിക്കുന്നത്. ലണ്ടനിലെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ 2023 ആഗസ്തിലാണ് ഈ സുപ്രധാന പദവിയിലെത്തിയത്.


ഇന്നു ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ മേല്‍നോട്ടം മുതല്‍ വിദേശ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കുന്നതു വരെ അവളുടെ ജോലിയുടെ ഭാഗമാണ്. പരേതരായ പുതിയപുരയില്‍ ഷംസുദ്ദീന്റെയും, ഷഹനാസിന്റെയും മകളാണ് മുന ഷംസുദ്ദീന്‍. യുഎസ്, ബ്രിട്ടണ്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിഭാഷകനായിരുന്നു ഡോ. ഷംസുദ്ദീന്‍.


യുകെയിലായിരുന്നു മുന ഷംസുദ്ദീന്റെ വിദ്യാഭ്യാസം. നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഗണിതത്തിലും, എന്‍ജിനീയറിംഗിലും ബിരുദം നേടി. പിന്നീട് ബ്രിട്ടീഷ് ഫോറിന്‍ സര്‍വീസസില്‍ ചേര്‍ന്നു. 15 വര്‍ഷത്തിലേറെ ഇവിടെ പ്രവര്‍ത്തി പരിയം നേടിയ മുന വിവിധ നയതന്ത്ര പദവികള്‍ കൈകാര്യ ചെയ്തിട്ടുണ്ട്.

2008 മുതല്‍ 2009 വരെ ഒരു ഇന്റര്‍നാഷണല്‍ ട്രേഡ് ഓഫീസറായിരുന്നു. 2009 നും 2012 നും ഇടയില്‍ നയതന്ത്രജ്ഞയായി പ്രവര്‍ത്തിക്കന്ന കാലത്ത് വിവിധ രാജ്യങ്ങളിലെ ബ്രിട്ടീഷ് എംബസികളിലും, കോണ്‍സുലേറ്റുകളിലും പ്രധാന റോളുകള്‍ വഹിച്ചു. 2022 മുതല്‍ 2024 വരെ വിദേശകാര്യ ഓഫീസില്‍ നയതന്ത്രജ്ഞയായിരുന്നു. തുടര്‍ന്നാണ് റോയല്‍ ഹൗസിലെ നിലവിലെ റോളിലേയ്ക്ക് നിയമിതയായത്.

യുഎന്‍ ഉദ്യോഗസ്ഥനായ ഡേവിഡിനെ ആണ് മുന ഷംസുദ്ദീന്‍ വിവാഹം ചെയ്തിരിക്കുന്നത്. മുന ഷംസുദ്ദീന്റെ കുടുംബാഗങ്ങളും മറ്റും ഇപ്പോഴും കാസര്‍ഗോഡ് ഉണ്ട്. കുട്ടിയായിരിക്കുമ്പോള്‍ മുന 
എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു.
Muna Shamsuddin: Kerala mallu girl who serve british king Charles 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക