അങ്കമാലി: കച്ചവട ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലന്‍സ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അങ്കമാലി ആസ്ഥാനമായുള്ള മൂലന്‍സ് ഇന്‍റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 40 കോടിയുടെ സ്വത്ത് ഫെമ കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടിയെന്ന വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന, 'നിയമവിരുദ്ധമായി പണം കടത്തി' എന്ന കാര്യം അടിസ്ഥാനരഹിതമാണ് എന്നാണ് അവകാശവാദം.
അതേസമയം, ഇഡിയുടെ താത്കാലിക ഉത്തരവ് ലഭിച്ചുവെന്നത് സത്യമാണെന്നും മാനെജ്‌മെന്‍റ് അറിയിച്ചു. മൂലന്‍സ് ഗ്രൂപ്പിന്‍റെ കുടുംബ സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിന്‍റെ ഭാഗമാണ് ഇടയ്ക്കിടെ ഉയരുന്ന അടിസ്ഥാന രഹിതപരാതിയും അന്വേഷണവും എന്നും വിശദീകരണമുണ്ട് .