രണ്ടായിരത്തില്‍ മോഹൻലാല്‍- സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'ദേവദൂതൻ' പ്രേക്ഷകർ കൈയൊഴിഞ്ഞപ്പോള്‍ ഇതു പോലെയുള്ള ഒരു പുനർജന്മം ആരും പ്രതീക്ഷിച്ച് കാണില്ല.
24 വർഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച് സ്വീകരണമാണ് ലഭിച്ചത്.
കേരളത്തില്‍ നിന്ന് മാത്രം ഞെട്ടിക്കുന്ന കളക്ഷനാണ് ദേവദൂതൻ ലഭിച്ചത്. കേരളത്തില്‍ 1.20 കോടിയില്‍ അധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനില്‍ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. ആദ്യ ദിനത്തില്‍ 56 തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം പിന്നീട് 100 തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. നിർമാതാക്കളായ കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിന് പുറമേ ചെന്നൈ, കോയമ്ബത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു.
രഘുനാഥ് പലേരി തിരക്കഥ രചിച്ച ദേവദൂതർ 2000ത്തിലാണ് തിയേറ്ററുകളിലെത്തിയത്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം ,മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാർഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയത്. പക്ഷേ എന്തുകൊണ്ടോ തിയേറ്ററില്‍ പ്രേക്ഷകരെ ആകർഷിക്കാൻ സിനിമക്കായില്ല.മോഹൻലാലിനെ കൂടാതെ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.