Image

കോഴിക്കോട് ബസ് അപകടം: മുപ്പത്തിനാല് പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Published on 04 February, 2025
കോഴിക്കോട് ബസ് അപകടം: മുപ്പത്തിനാല് പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട് : അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. മുപ്പത്തോളം പേര്ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന ലിഖായത് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് അതിവേഗതത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മറ്റൊരു വാഹനത്തില്‍തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. ബസ്  മാറ്റാനുള്ള
ശ്രമം നടത്തുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക