Image
Image

ബജറ്റ് ലോഗോയില്‍ നിന്ന് രൂപ ചിഹ്നം ഒഴിവാക്കി; പകരം തമിഴില്‍ 'രൂ'; വിവാദം

Published on 13 March, 2025
ബജറ്റ് ലോഗോയില്‍ നിന്ന് രൂപ ചിഹ്നം ഒഴിവാക്കി; പകരം തമിഴില്‍ 'രൂ'; വിവാദം

ചെന്നൈ : സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ''₹'' ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രൂ' (ரூ) ചേര്‍ത്ത് തമിഴ്നാട് സര്‍ക്കാര്‍. ത്രിഭാഷാ വിവാദം രൂക്ഷമായ പശ്ചാത്തലത്തലാണ് തമിഴ്‌നാടിന്റെ നീക്കം. നാളെയാണ് ബജറ്റ് അവതരണം.

ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. 'തമിഴ്‌നാടിന്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വികസനവും ഉറപ്പാക്കുകയാണ് ....'' എന്നാണ് ഇതിനൊപ്പം സ്റ്റാലിന്‍ കുറിച്ചിരിക്കുന്നത്. ദ്രവീഡിയന്‍ മോഡല്‍, ടിഎന്‍ ബജറ്റ് 2025 തുടങ്ങിയ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക