ടെക്സസ്: പ്ലാനോ നഗരത്തിലെ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വർഷം തോറും നടത്തി വരുന്ന ആറ്റുകാൽ പൊങ്കാല ഈ വർഷവും പൂർവ്വാധികം ഭക്തിസാന്ദ്രമായി നടന്നു
പൂജാരി ബ്രഹ്മശ്രീ വിനയൻ നീലമന തിരുമേനിയുടെ മേൽനോട്ടത്തിൽ നടന്ന പൂജകൾ കേരളത്തിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്തു സമർപ്പിക്കുന്ന പൊങ്കാലയുടെ അനുഭവം ഭക്ത ജനങ്ങൾക്ക് പകർന്നു നല്കി.
മന്ത്ര ഉച്ചാരണങ്ങളോട് നടുവിൽ ഭക്ത ജനങ്ങളുടെ മനസ്സ് പൊങ്കാലയോടൊപ്പം ഭഗവതിയുടെ മുൻപിൽ തൂകി മറിഞ്ഞു അനുഗ്രം ചൊരിഞ്ഞു.
വാദ്യ ഘോഷ അകമ്പടിയൊടെ എല്ലാ പൊങ്കാല കലങ്ങളും തളിച്ച് അനുഗ്രഹം ചൊരിയുന്ന ചടങ്ങു ഭക്തർക്ക് സായ്‌യൂജ്യവും സംതൃപ്തിയും പകര്ന്നു.