യുഎസ് ഡയറക്റ്റർ ഓഫ് നാഷനൽ ഇന്റലിജൻസ് തുൾസി ഗബ്ബാർഡ് ഉന്നതതല സുരക്ഷാ ചർച്ചകൾക്കായി ഞായറാഴ്ച്ച ഇന്ത്യയിലെത്തി. ഇന്തോ-പാസിഫിക് രാജ്യങ്ങളിലെ സന്ദർശത്തിൽ ജപ്പാൻ കഴിഞ്ഞ ശേഷമാണ് ഗബ്ബാർഡ് ഇന്ത്യയിൽ എത്തിയത്.
ഡൽഹിയിൽ ഇന്ത്യൻ നാഷനൽ സെക്യൂരിറ്റി അഡ്വൈസർ അജിത് ദോവൽ അധ്യക്ഷത വഹിക്കുന്ന ഉന്നത തല യോഗത്തിൽ ഗബ്ബാർഡ് പങ്കെടുക്കും. ഭീകരതയും കുറ്റകൃത്യങ്ങളും തടയാനുളള നടപടികൾ യോഗം ചർച്ച ചെയ്യും.
ഓസ്‌ട്രേലിയ, ജർമനി, ന്യൂ സീലൻഡ് എന്നീ രാജ്യങ്ങളിലെയും മറ്റും ഇന്റലിജൻസ് മേധാവികളും പങ്കെടുക്കും.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ ഗബ്ബാർഡ് അദ്ദേഹത്തെ കണ്ടു ചർച്ച നടത്തിയിരുന്നു.
യുഎസിന്റെ ആദ്യത്തെ വനിതാ ഡി എൻ ഐ സ്ഥാനമേറ്റ ശേഷം നടത്തുന്ന ആദ്യത്തെ ഏഷ്യൻ സന്ദർശനമാണിത്. സമോവൻ വംശജയാണെങ്കിലും ഹിന്ദുമത വിശ്വാസിയായ അവർക്കു ഇന്ത്യയിൽ എത്തുന്നത് വൈകാരിക പ്രാധാന്യമുള്ള കാര്യമാണ്.
Gabbard arrives in India