ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. ആമി ബെറയും (ഡെമോക്രാറ്റ്-കലിഫോർണിയ) പാർട്ടിയിലെ മറ്റു അഞ്ചു ഫിസിഷ്യന്മാരും ചേർന്നു കോൺഗ്രസിൽ ഡോക്‌ടേഴ്‌സ് കോക്കസിനു രൂപം നൽകി.
ആരോഗ്യ നയത്തിൽ സ്വാധീനം ചെലുത്താനും രോഗികളെ കേന്ദ്രീകരിച്ചുള്ള നിയമനിർമാണം സാധ്യമാക്കാനുമാണ് ഈ കോക്കസ്.
ഹൗസിലെ ഏറ്റവും മുതിർന്ന ഡോക്ടറായ ബെറ കൈകാര്യം ചെയ്യുന്നത് ഇന്റേണൽ മെഡിസിൻ ആണ്. നയങ്ങൾക്കു രൂപം നൽകുമ്പോൾ മെഡിക്കൽ വിദഗ്ദ്ധർ ഉണ്ടായിരിക്കണം എന്നദ്ദേഹം ചൂണ്ടിക്കാട്ടി. "ഡോക്ടർമാർക്ക് രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ ദിവസേന നേരിട്ടറിയാൻ കഴിയും. ചെലവ് കുറയ്ക്കാനും പരിരക്ഷ മെച്ചപ്പെടുത്താനും ഞങ്ങളുടെ കൂട്ടായ അനുഭവ സമ്പത്തു പ്രയോജനപ്പെടുത്താൻ കോക്കസ് ശ്രമിക്കും."
റെപ്. ഹെർബ് കോണവെയ് ജൂനിയർ (ന്യൂജേഴ്‌സി), മാക്സിൻ ഡെക്സ്റ്റർ (ഒറിഗൺ), കെല്ലി മോറിസൺ (മിനസോട്ട), റോൾ റൂയിസ് (കലിഫോർണിയ), കിം ഷ്റിയർ (വാഷിംഗ്‌ടൺ) എന്നിവരാണ് കോക്കസിലെ മറ്റു അംഗങ്ങൾ.
Congress doctors form caucus