കൊച്ചി : വേൾഡ് മലയാളി കൗൺസിലിന്റെ തിരുകൊച്ചി പ്രൊവിൻസിന്റെ പുതിയ ഭാരവാഹികൾ അധികാരമേറ്റു.എറണാകുളത്തെ ലൂമിനാർ ഹോട്ടലിൽ ഗ്ലോബൽ ഫൗണ്ടർ ജനറൽ സെക്രട്ടറി അലക്സ് വിളനിലത്തിന്റെ അധ്യക്ഷതയിൽ മാർച്ച് 15 ശനിയാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിലാണ് 2025-27 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജോസഫ് മാത്യു( ചെയർമാൻ),ജോൺസൺ സി.എബ്രഹാം(പ്രസിഡന്റ്),അഡ്വ.പ്രവീൺ ജോയ്(ജനറൽ സെക്രട്ടറി ),സാജു കുര്യൻ(ട്രഷറർ),ഹെൻറി ഓസ്റ്റിൻ(വൈസ് ചെയർമാൻ),സലീന മോഹൻ(വൈസ് ചെയർ),അഡ്വ.പി.ജെ.മാത്യു(വൈസ് പ്രസിഡന്റ്),അഡ്വ.ലാലി ജോഫിൻ(വൈസ് പ്രസിഡന്റ്),എബിൻ ജോസ്(വൈസ് പ്രസിഡന്റ്),സിമ്മി ബാലചന്ദ്രൻ(സെക്രട്ടറി),മോനി വി.അടുകുഴി(ജോയിന്റ് സെക്രട്ടറി),ജോളി പവേലിൽ (ജോയിന്റ് ട്രഷറർ) എന്നിവർ സത്യവാചകം ചൊല്ലി അധികാരമേറ്റു. തോമസ് മൊട്ടയ്‌ക്കൽ( ഗ്ലോബൽ പ്രസിഡന്റ്) ആശംസകൾ അർപ്പിച്ചു.
ദിനേശ് നായർ(ഗ്ലോബൽ സെക്രട്ടറി ജനറൽ),ഷാജി മാത്യു(ഗ്ലോബൽ ട്രഷറർ),ഫാ.അനിൽ ഫിലിപ്പ്(പാട്രൺ,തിരുകൊച്ചി പ്രൊവിൻസ്),ജോർജ്ജ് കുളങ്ങര(ഗ്ലോബൽ ചെയർമാൻ-എൻവയോണ്മെന്റൽ ഫോറം),സുജിത്ത് ശ്രീനിവാസൻ(ഗ്ലോബൽ ചെയർമാൻ-ട്രാവൽ ആൻഡ് ടൂറിസം),പി.എൻ.രവി(ഇന്ത്യ റീജിയൻ ചെയർമാൻ),രാമചന്ദ്രൻ പേരാമ്പ്ര(ഇന്ത്യൻ റീജിയൻ ട്രഷറർ) എന്നിവർ പ്രസംഗിച്ചു..