Image
Image

ഗീതാഞ്ജലി (ഗീതം 67, 68: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 22 March, 2025
 ഗീതാഞ്ജലി (ഗീതം 67, 68: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 67

Thou art the sky and thou art the nest as well.

O thou beautiful, there in the nest it is thy love that encloses the soul with colours and odours.

There comes the morning with the golden basket in her right hand bearing the wreath of beauty, silently to crown the earth.

And there comes the evening over the lonely meadows deserted by herds, through trackless paths carrying cool draughts of peace in her golden pitcher from the western ocean of rest.

But there, where spreads the infinite sky for the soul to take her flight in, reigns the stainless white radiance. There is no day nor night, nor form nor colour,
and never, never a word.


ഗീതം 67

അങ്ങാണു വാഹായസം, നീഡവുമങ്ങുതന്നെ
അങ്ങയുടഗാഥമാം സ്‌നേഹമീ നീഡകത്തില്‍

നാനാത്വ വര്‍ണ്ണങ്ങളാല്‍ ഗന്ധത്താല്‍ ഗാനങ്ങളാല്‍
മുഗ്ദ്ധമാമെന്‍ പ്രാണനെ ചുറ്റന്നൂ പ്രതിക്ഷണം !

ഉഷസ്സാഗമിപ്പതേ ഭൂദേവീ ഭൂഷണമായ്
ഉഷസ്സിന്‍ വലങ്കയ്യില്‍ പൊന്‍താലത്തില്‍ മനോജ്ഞ –
പുഷ്പ മാല്യവുമേന്തി നിശബ്ദ മണയുന്നു
ഭൂദേവീ ലലാടത്തില്‍ ആ മാല്യ മണിയാനായ്.
സന്ധ്യയോ കാലിപ്പറ്റമൊഴിഞ്ഞ മേട്ടിലൂടെ
പാദസ്പര്‍ശമേല്‍ക്കാത്ത പന്ഥാവിലൂടേകയായ്

പശ്ചിമാര്‍ണ്ണവ തീര്‍ത്ഥം സ്വര്‍ണ്ണ കുംഭത്തിലേന്തി
നിശ്ശബ്ദം നമ്ര മുഖിയായിതാ വന്നണഞ്ഞു !
ആത്മാവിന്‍ സംക്രമണ രാശിയാമനന്തമാം
ആകാശ വിതാനത്തി ലദഭ്രശുഭ്രനായി,
അല്ലയോ സ്വരൂപാവാന്‍ ! അങ്ങുന്നു പ്രശോഭിപ്പൂ !
ആ ദ്യോവില്‍ പകലില്ല, രാവില്ല, വര്‍ണ്ണമില്ല
ഗന്ധമോ, നിനാദമോ, ജീവജാലങ്ങളൊന്നും
സ്വച്ഛമാം ആനിശ്ശബ്ദ ദ്യോവിങ്കലില്ലയെങ്ങും.

അദഭ്രശുഭ്രന്‍ = അധികം തിളങ്ങുന്ന

Geetham 68

Thy sunbeam comes upon this earth of mine with arms outstretched and stands at my door the livelong day to carry back to thy feet clouds made of my tears and tears and my sighs and songs.

With fond delight thou wrappest about thy starry breast that mantle of misty cloud, turning it into numberless shapes and folds and colouring it with hues
everchanging.

It is so light and so fleeting, tender and tearful and dark, that is why thou lovest it, O thou spotless, and serene. And that is why it may cover thy awful white
light with its pathetic shadows.


ഗീതം 68

താവക രവിരശ്മി ബാഹുക്കള്‍ നീട്ടിക്കൊണ്‍ടെന്‍
ഭൂവലയത്തിലിതാ വന്നിരിക്കുന്നൂ തഥാ,

വാസരം സമൂലമെന്‍ വാതിലില്‍ കാത്തു നില്പ –
തെന്തിനോ? എന്തെടുത്തു കൊു പോവതിനാണോ ?

അന്ധകാരാവൃതമാം രാവതില്‍ മടങ്ങവേ
അശ്രുധാരാര്‍ദ്രിതമാം വ്യാകുല ഗാനങ്ങളാം

വാരിദ വസ്ത്രം കൂടി കൊണ്‍ടു 5പോവതിനാണോ,
വാതിലിലിത്ഥം വന്നു നില്പതെന്നൂഹിച്ചിതേന്‍ !

വൈവിധ്യമേലും നവ്യവര്‍ണ്ണ പ്രകര്‍ഷാഭമാം
വാരിവാഹോത്തരീയാല്‍ വക്ഷസ്സു മൂടുന്നു തേ !

ശ്യാമള കോമളവും ലഘുവും ചഞ്ചലവും
നിര്‍മ്മല നിസ്തുല്യവു മത്രേയാ മേല്‍പ്പുടവ,

അല്ലയോ, നിരഞ്ജന ! ഈദൃശഗുണങ്ങളാല്‍
അങ്ങേയ്ക്കീ യുത്തരീയ മഭീഷ്ടമായ് ഭവിപ്പൂ !

ആ മുകില്‍വേഷ്ടികൊണ്‍ടേ സ്വപ്രഭാപൂരമങ്ങ്
ഛായകള്‍ക്കിടയിലായ് മറച്ചു വയ്പൂ സദാ.

വാരിവാഹേത്തരീയം = മേഘം കൊണ്‍ടുള്ള വസ്ത്രം
വാരിദ വസ്ത്രം = മേഘമാകുന്ന വസ്ത്രം
………………..

(Yohannan.elcy@gmail.com
 

Read More: https://emalayalee.com/writer/22

 

Join WhatsApp News
Thomas J Koovalloor 2025-03-22 16:11:27
Congratulations to Poet Smt. Elcy Yohannan SANKARATHIL for her dedication to translate the Gitanjali from English to Malayalam without any changes to the meanings. It is actually a great contribution to the Emalayalee Publication.
Elcy Yohannan Sankarathil 2025-03-23 00:23:23
Thank you so much dear Mr. Koovalloor for your sincere and unbiased opinion on my dedication in translating the world famous Geetanjali to metric poems, very seldom our people appreciate others, I am so happy and thrilled to see such a beautiful opinion from a renowned person, love, regards, Elcy Yohannan Sankarathil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക