(ലോക കവിതാ ദിനം പ്രമാണിച്ച് എന്റെ ഒരു പഴയകാല കവിത സമര്‍പ്പിക്കുന്നു.)
കൈക്കോട്ടും കൊണ്ടല്ലയോ
പോകുന്നു ക്ഷേത്രങ്ങളില്‍
കൈക്കൂപ്പി തൊഴാനെന്ന
ഭാവേനെയേവരും!
കുറയില്ല്‌ളാവശ്യങ്ങള-
ളാശയുമൊരുത്തര്‍ക്കും,
കൂടുകയല്ലോനിത്യ-
മാസ്ചര്യപ്പെടുത്തുമ്പോല്‍!
എത്ര താന്‍ ലഭിക്കിലും
ത്രുപ്തിയിലെ ്‌ളാരിക്കലും,
എത്ര താന്‍ നല്‍കാനാവും
ഭഗവാനായാല്‍പ്പോലും!
കിട്ടണമെല്ലാ സു-
ഭോഗവുമെല്ലായ്‌പ്പോഴും
കിട്ടിയില്ലെന്നാകിലോ,
ദു:ഖമായ്, നിരാശയായ്!
ഇഛിപ്പതെല്ലാമുടന്‍
ഈശ്വരനേകും പോലെ
ഭക്തിതന്‍ തോതും താനേ
കൂടുന്നു കുറയുന്നു!
എന്തിനു കൈക്കോട്ടുമായ്
പോകുന്നു മനുഷ്യരേ,
എന്തിനീ കപടമാം
ഭക്തിയുമാവേശവും?
ഒന്നുതാന്‍ സ്മരിക്കേണ്ടു
ചോദിപ്പതെന്തും നല്‍കി
അത്ഭുതപ്പെടുത്തുന്ന
മാന്ത്രികനല്ല ദൈവം!
ചിന്മയനിസ്ചിപ്പതു
കൈക്കോട്ടു ഭക്തിയല്ല
സന്മനസ്സോടേകീടും
നിസ്വാര്‍ത്ഥ സമര്‍പ്പണം!
*****