Image
Image

വിദ്യാർഥികളുടെ പേരുകളും വംശീയതയും അന്വേഷിക്കുന്നത് ആശങ്ക ഉയർത്തുന്നു (പിപിഎം)

Published on 28 March, 2025
വിദ്യാർഥികളുടെ പേരുകളും വംശീയതയും അന്വേഷിക്കുന്നത്   ആശങ്ക ഉയർത്തുന്നു (പിപിഎം)

പ്രതിഷേധിക്കുന്നവർ എന്നു കരുതപ്പെടുന്ന വിദ്യാർഥികളുടെ പേരുകളും വംശീയതയും വെളിപ്പെടുത്താൻ കോളജുകളോട് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതോടെ 
യുഎസിലെ 330,000 ഇന്ത്യൻ വിദ്യാർഥികളും കുടിയേറ്റ സമൂഹങ്ങളും വീണ്ടും ആശങ്കയിലായി. കാമ്പസുകളിലെ സമരങ്ങൾ നേരിടാൻ എന്ന കാരണം പറഞ്ഞു തേടുന്ന വിശദാംശങ്ങൾ നാടുകടത്തൽ പ്രക്രിയയുടെ ഭാഗമാണ് എന്നതാണ് ഭീതി ഉണർത്തുന്നത്.

മുന്നൂറോളം വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കിയെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു കഴിഞ്ഞു. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ചേർന്നവരും യഹൂദ വിദ്വേഷം ആരോപിക്കപ്പെടുന്നവരുമാണ് പ്രധാന ലക്‌ഷ്യം.

ഏറ്റവുമധികം വിദേശ വിദ്യാർഥികൾ ഇന്ത്യയിൽ നിന്നാണ്: 331,602.  അവർ തന്നെയാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും.

ഹമാസ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ട ഗവേഷകൻ ബദർ ഖാൻ സൂരി ഐ സി ഇ തടവിലുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പിഎച് ഡി വിദ്യാർഥിനി രഞ്ജനി ശ്രീനിവാസൻ കാനഡയിലേക്കു പലായനം ചെയ്തു.

ഭരണകൂടത്തിന്റെ പുതിയ അന്വേഷണം വേട്ടയാടൽ ആണെന്നു വോൾ സ്ട്രീറ്റ് ജേർണലിനോടു ഒരു നിയമവിദഗ്ധൻ പറഞ്ഞു. വിദ്യാർഥികളുടെ വംശവും ദേശവും അന്വേഷിക്കുന്നത് അസാധാരണമാണ്.

യഹൂദ വിദ്വേഷ കേസുകൾ യൂണിവേഴ്സിറ്റികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു എന്നുറപ്പു വരുത്താനാണ് ഈ അന്വേഷണമെന്നു വിദ്യാഭ്യാസ വകുപ്പിലെ സിവിൽ റൈറ്സ് ആക്റ്റിംഗ് സെക്രട്ടറി ക്രെയ്‌ഗ്‌ ട്രെയ്‌നർ പറഞ്ഞു.

കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് $400 മില്യൺ ഗ്രാന്റാണ് ഭരണകൂടം നിർത്തിവച്ചത്. യൂണിവേഴ്സിറ്റി നയ പരിഷ്കരണം നടത്തിയ ശേഷമാണ് അത് തിരിച്ചു നൽകിയത്.

എന്നാൽ യഹൂദ വിദ്വേഷം നിയന്ത്രിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി 60 യൂണിവേഴ്സിറ്റികൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഈ യൂണിവേഴ്സിറ്റികളിലെല്ലാം വളരെയധികം ഇന്ത്യൻ വിദ്യാർഥികളുണ്ട്.

Indian students face increased threat

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക