പബ്ലിക്കായി ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കേരളത്തിൽ ആകെ 700 ൽപരം സിനിമാ തിയറ്ററുകളാണുള്ളത്. അവയിൽ എല്ലാം ചേർന്ന് ഏതാണ്ട് 777 സിനിമാ സ്ക്രീനുകളും ഉണ്ട്. നമുക്കത് 800 എന്ന് എടുക്കാം.
ഒരു സ്ക്രീനിൽ ശരാശരി 60 മുതൽ 200 സീറ്റുകൾ വരെയാണുള്ളത്. അതും നമുക്ക് ശരാശരി 150 സീറ്റുകൾ എന്ന് എടുക്കാം.
ഒരു ദിവസം ശരാശരി നാല് പ്രദർശനങ്ങൾ നടത്താം.
അപ്പോൾ ഒരു ദിവസം
800 x 150 x 4 = 4.8 ലക്ഷം ടിക്കറ്റുകളാണ് പരമാവധി വിൽക്കാൻ പറ്റുന്നത്.
ഒരു ടിക്കറ്റിന് ഒരു 150 രൂപയും കണക്കാക്കാം
അതായത് 100% ഓക്യുപൻസി റേറ്റിൽ (എല്ലാ ടിക്കറ്റുകളും വിറ്റു പോയാൽ )
480000 x 150 = 7.2 കോടി രൂപയാണ് ആകെ പിരിഞ്ഞു കിട്ടുന്ന തുക.
70% ഒക്കെ ഒക്യുപൻസി ആണെങ്കിൽ ആ തുക 5 കോടി രൂപയാണ്.
ഇതിൽ വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും ഒക്കെ പങ്കുകൊടുത്തശേഷം പരമാവധി നേർപകുതി നിർമാതാവിനു ലഭിച്ചാലും ആദ്യ ദിവസം നിർമാതാവിന് തിരിച്ചു കിട്ടുന്ന പരമാവധി തുക രണ്ടര കോടി മുതൽ മൂന്നക്കോടി വരെ ആയിരിക്കും.
ഇതേ നിലയിൽ ചുരുങ്ങിയത് 25 ദിവസം തുടർച്ചയായി സിനിമ ഓടിയെങ്കിൽ മാത്രമാണ് നിർമ്മാതാവിന് 50 കോടി രൂപ തിരികെ ലഭിക്കുന്നത്. ഞാൻ എഴുതിയത് കേരളത്തിലെ തിയേറ്റർ കളക്ഷനെ കുറിച്ച് മാത്രമാണ് ' ഇതിൻറെ ഏതാണ്ട് പകുതി കേരളത്തിന് വെളിയിൽ നിന്നും കൂടി ലഭിക്കും എന്നും കരുതുക.
അതായത് കേരളത്തിനകത്തും പുറത്തും എല്ലാ സ്ഥലത്തും ദിവസവും 4 ഷോ വച്ച് ആ ഷോകൾ മുഴുവൻ എല്ലാ ടിക്കറ്റുകളും വിറ്റ് 30 ദിവസം തുടർച്ചയായി ഒരു സിനിമ ഓടിയാൽ അതിൽ നിന്നും നിർമാതാവിന് പരമാവധി ലഭിക്കാൻ സാധ്യതയുള്ള തുക 60 മുതൽ 75 കോടി വരെയാണ് .
അങ്ങനെ ഒരു സംഭവം ഉണ്ടാവാനുള്ള സാധ്യതയേ വളരെ കുറവാണ്.
10 കോടി രൂപ ഒരു മലയാള സിനിമ നിർമാതാവിന് തിരികെ ലഭിക്കണമെങ്കിൽ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും എല്ലാ ഷോകൾക്കും മുഴുവനും ടിക്കറ്റുകൾ വിറ്റ് മൂന്നുദിവസം എങ്കിലും ഓടണം. ഓരോ ദിവസവും മുൻപോട്ട് പോകുന്നതോറും അഭിപ്രായം മോശമാണെങ്കിൽ കളക്ഷൻ സാധ്യത കുറഞ്ഞു കൊണ്ടേയിരിക്കും.
അത്യാവശ്യം താരമൂല്യമുള്ളവരെ വച്ച് ഒരുവിധം ടെക്നിക്കൽ പെർഫെക്ഷനോടുകൂടി സിനിമ എടുക്കണമെങ്കിൽ ശരാശരി 7 കോടി രൂപയെങ്കിലും ഇപ്പോഴത്തെ ചെലവിൽ വേണ്ടിവരും എന്നാണ് എൻറെ ഒരു കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ഒരു മലയാള സിനിമ തിയേറ്ററിൽ ബ്രേക്ക് ഇവൻ ആവാനുള്ള സാധ്യത 15% ൽ താഴെ മാത്രമാണ് . സാറ്റലൈറ്റ് ഓ ടി ടി റൈറ്റുകൾ കൂടി കൂട്ടിയാൽ പോലും ഒരു സിനിമ സാമ്പത്തികമായി ലാഭമുണ്ടാക്കാനുള്ള സാധ്യത 30% പോലുമില്ല
ഇക്കാര്യം അറിയാത്തവരല്ല പ്രൊഫഷണൽ ആയിട്ടുള്ള സിനിമ നിർമാതാക്കൾ. എന്നിട്ടും അവർ വലിയ പണം മുടക്കി സിനിമ നിർമ്മിക്കാൻ വരുന്നുണ്ടെങ്കിൽ അതിനെന്തെങ്കിലും മറ്റുകാരണങ്ങൾ ഉണ്ടാവാം. ചിലപ്പോൾ ഒരു ബിഗ് പ്ലേബോയ് തമാശ ആയിരിക്കാം, ചിലപ്പോൾ അറിവില്ലായ്മ ആയിരിക്കാം. ചിലപ്പോൾ ചതിയിൽ പെടുത്തുന്നു ആവാം - എന്തുമാവാം.
100 കോടിക്ക് മുകളിൽ, സോഷ്യൽ മീഡിയയിൽ കാണുന്നതനുസരിച്ച് 150 കോടിക്ക് മുകളിൽ മുതൽ മുടക്കി മോഹൻലാലിൻറെ പുതിയ ചിത്രം ആൻറണി (മോഹൻലാൽ) തന്നെ നിർമ്മിക്കണമെങ്കിൽ അദ്ദേഹത്തിന് കണക്കുകൾ അറിയില്ലാഞ്ഞിട്ടല്ലല്ലോ. കേരളത്തിൽ മാത്രം ഓടി ഇത്രയും പണം നിർമ്മാതാവിന് തിരികെ ലഭിക്കുക എന്നത് അസാധ്യമാണ്.
അപ്പോൾ തീർച്ചയായും ഒരു കാര്യം ഉറപ്പിക്കാം, കേരളം എന്നാ ഇട്ടാവട്ടത്തിൽ കിടന്ന് തായം കളിക്കാൻ അറിയാഞ്ഞിട്ടല്ല 'മോഹൻ തോമസ് ' 150 കോടി (നേരാണെങ്കിൽ). മുടക്കുന്നത് -
ഒരു പാൻ ഇന്ത്യ സൂപ്പർ ഹിറ്റ് മൂവിയാണ് ഇവർ ഉദ്ദേശിക്കുന്നത്. കെജിഎഫ് , പുഷ്പ , കാന്താര , പോലെ സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് പാനിന്ത്യ മാർക്കറ്റ് ഉണ്ട് എന്ന തിരിച്ചറിവിൽ ഇന്ത്യയിലാകമാനം പല ഭാഷകളിലായി വിതരണം ചെയ്തു വലിയൊരു സിനിമയും അതിലും വലിയൊരു വിപണിയും ആണ് അവർ ലക്ഷ്യമിടുന്നത്. I am happy about it.
മൾട്ടിപ്ലസ് ശൃംഖലയായ ആയ PVR , സിനിപോളിസ് മറ്റ് ചെറിയ മൾട്ടിപ്ലക്സുകൾ എല്ലാം ചേർന്ന് ഏതാണ്ട് 4000ത്തോളം സ്ക്രീനുകൾ ഉണ്ട്.
എന്തായാലും ഈ ചിത്രത്തിൻറെ പരസ്യങ്ങൾ എനിക്ക് പറഞ്ഞുതരുന്ന ഒരേ ഒരു പാഠം
Think Very Big and don't limit your dreams
എന്നതാണ്.
ഈ സിനിമ ആയിരം കോടി രൂപ നേടി വൻ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു.
© Jinu Thomas