Image

ടർക്കിഷ് വിദ്യാർഥിനിയെ കസ്റ്റഡിയിൽ എടുത്തതിനു ഇന്ത്യൻ അമേരിക്കൻ ജഡ്‌ജ്‌ വിശദീകരണം ചോദിച്ചു (പിപിഎം)

Published on 28 March, 2025
ടർക്കിഷ് വിദ്യാർഥിനിയെ കസ്റ്റഡിയിൽ എടുത്തതിനു ഇന്ത്യൻ അമേരിക്കൻ ജഡ്‌ജ്‌ വിശദീകരണം ചോദിച്ചു (പിപിഎം)

റ്റഫ്റ്സ് യൂണിവേഴ്സിറ്റിയിൽ പിഎച് ഡി ചെയ്തിരുന്ന ടർക്കിഷ് വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തതിനു വിശദീകരണം നൽകാൻ കോടതി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റിനോടു ആവശ്യപ്പെട്ടു. റുമേയ്‌സ ഓസ്തുർകിനെ അറസ്റ്റ് ചെയ്യരുതെന്നും മാസച്യുസെറ്സിൽ നിന്നു പുറത്തു കൊണ്ടുപോകരുതെന്നും ഇന്ത്യൻ അമേരിക്കൻ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ഇന്ദിര തൽവാനി ഉത്തരവിട്ടിരുന്നു.

മാർച്ച് 25നു ഓസ്തുർകിനെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ജഡ്‌ജ്‌ വിലക്ക് കല്പിച്ചത്. നോമ്പ് തുറയ്ക്കു പോകുമ്പോൾ മുഖം മൂടി വച്ച ഐ സി ഇ ഏജന്റുമാർ യുവതിയെ കസ്റ്റഡിയിൽ എടുത്തു വാഹനത്തിൽ കയറ്റുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്.

ജഡ്ജിന്റെ ഉത്തരവ് അവഗണിച്ചാണ് ഓസ്തുർകിനെ ലൂയിസിയാനയിലേക്കു കൊണ്ടുപോയത്. ഡി എച് എസും ഐ സി ഇയും കരുതിക്കൂട്ടി ഉത്തരവ് ലംഘിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. മാർച്ച് 28നകം വിശദീകരണം നൽകാൻ ജഡ്‌ജ്‌ ആവശ്യപ്പെടുന്നു.  

ഓസ്തുർകിന്റെ സ്റ്റുഡന്റ് വിസ റദ്ദാക്കിയെന്നു ഐ സി ഇ അറിയിച്ചിട്ടുണ്ട്. അവർക്കു ഹമാസ് ബന്ധമുണ്ടെന്ന ആരോപണത്തിലാണിത്.

2014ൽ ബരാക്ക് ഒബാമ നിയമിച്ച ജഡ്‌ജ്‌ തൽവാർ സെനറ്റിൽ സ്ഥിരീകരണം നേടിയത് 94-0 വോട്ടിനാണ്.

Judge asks DHS to explain detention of Turk 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക