തെക്കുകിഴക്കൻ ഏഷ്യയിൽ വെള്ളിയാഴ്ച്ച ഉണ്ടായ ഭൂമികുലുക്കത്തിൽ 20 പേരെങ്കിലും മരിച്ചു. മയൻമാറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയ 7.7 ആഘാതത്തിൽ ബാങ്കോക്കിലെ ഒരു ബഹുനില കെട്ടിടം തകർന്നടിഞ്ഞു.
കെട്ടിടങ്ങളുടെ നഷ്ടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടപ്പുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
ആദ്യത്തെ ഭൂമികുലുക്കം കഴിഞ്ഞു 12 മിനിട്ടിനു ശേഷം റിക്റ്റർ 6.8 തുടർ ആഘാതവും ഉണ്ടായി. ഇന്ത്യയുടേയും ചൈനയുടെയും ചില ഭാഗങ്ങളിലും തുടർചലനം അനുഭവപ്പെട്ടു.
ഡൽഹിയിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്ഠ പ്രകടിപ്പിക്കയും സാധ്യമായ എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്തു. "എല്ലാവരുടെയും സുരക്ഷയ്ക്കും ശാന്തിക്കും വേണ്ടി പ്രാർഥിക്കുന്നു," അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തിന്റെ പ്രാഭവ സ്ഥാനം മയന്മാറിലെ സഗായ്ങ്ങിനു 16 കിലോമീറ്റർ വടക്കു പടിഞ്ഞാറാണെന്നു യുഎസ് ജിയോളോജിക്കൽ സർവേ പറഞ്ഞു. 10 കിലോമീറ്റർ ആഴത്തിലാണ് ഉത്ഭവം. ജർമൻ റിസർച് ഫോർ ജിയോസയന്സസ് പറയുന്നത് പ്രാഭവ സ്ഥാനം മയന്മാറിലെ മണ്ഡലായ് സിറ്റിക്കു സമീപമാണെന്നാണ്. .
റമദാന്റെ അവസാന വെള്ളിയാഴ്ച്ച നമസ്കാരം നടക്കുമ്പോൾ മണ്ഡലായ് സിറ്റിയിൽ ഒരു മുസ്ലിം പള്ളി ഭൂമികുലുക്കത്തിൽ തകർന്നു വീണു. നിരവധി ആളുകൾ ഉള്ളിൽ കുടുങ്ങിയിട്ടുണ്ട്.
ബാങ്കോക്കിൽ മെട്രോ ട്രെയിനുകൾ നിർത്തിവച്ചു. നൂറു കണക്കിനാളുകൾ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി.
തായ് പ്രധാനമന്ത്രി ഷിനാത്വത്ര അടിയന്തര ക്യാബിന്റ് യോഗം വിളിച്ചു.
മയന്മാറിൽ റോഡുകൾ വ്യാപകമായി തകർന്നു ഗതാഗതം തടസപ്പെട്ടു. ദുരിതാശ്വാസത്തിനും തടസമായി.
ലാവോസിലും കെട്ടിടങ്ങൾ കുലുങ്ങിയതായി റിപ്പോർട്ടുണ്ട്.
Powerful quake kills 20 in SE Asia