Image

ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും അപേക്ഷിച്ചു ഉയർന്നുവെന്നു സി എൻ എൻ അനലിസ്റ്റ് (പിപിഎം)

Published on 28 March, 2025
ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും അപേക്ഷിച്ചു ഉയർന്നുവെന്നു സി എൻ എൻ അനലിസ്റ്റ് (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും അപേക്ഷിച്ചു ഉയർന്നുവെന്നു സർവേകളുടെ ശരാശരി കണക്കിലെടുത്തു സി എൻ എൻ ടെലിവിഷന്റെ അനലിസ്റ്റ് ഹാരി എൻറെൻ പറയുന്നു. രാജ്യം ഇപ്പോൾ ശരിയായ ദിശയിലാണെന്നു വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണവും എന്നത്തെയുംകാൾ കൂടുതലായി.  

പ്രസിഡന്റിന്റെ അംഗീകാരം മൊത്തത്തിൽ മൈനസ് 4ലാണ് നിൽക്കുന്നത്. എന്നാൽ 2017 മാർച്ചിൽ അത് മൈനസ് 10 ആയിരുന്നു. കഴിഞ്ഞ നവംബറിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അത് മൈനസ് 7 ആയി താഴ്ന്നു. ഇപ്പോൾ കാണുന്ന മൈനസ് 4 അദ്ദേഹത്തിന്റെ പുരോഗതിയിലേക്കു വിരൽ ചൂണ്ടുന്നു.

"ട്രംപിന്റെ ജനപ്രീതി എത്ര താഴെയാണെന്നാണ് നമ്മൾ കേൾക്കാറ്," ഹാരി എൻറെൻ പറയുന്നു. "പക്ഷെ യഥാർഥത്തിൽ അദ്ദേഹം എന്നത്തേയും അപേക്ഷിച്ചു ഉയർന്ന ജനപ്രീതിയിലാണ്. ആദ്യ ഭരണത്തിൽ ഏതു ഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ. 2024 നവംബറിൽ തിരഞ്ഞെടുപ്പ് ജയിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാളും കൂടുതൽ.

അദ്ദേഹത്തോട് തന്നെ താരതമ്യം

"ട്രംപിനെ അദ്ദേഹത്തോട് തന്നെ താരതമ്യം ചെയ്യേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമേ അദ്ദേഹം ആദ്യ ഭരണത്തിൽ ഈ ഘട്ടത്തിൽ നേടിയ ജനപ്രീതിയെക്കാളും നവംബറിൽ ജയിച്ചപ്പോൾ നേടിയതിനെക്കാളും മെച്ചപ്പെട്ടു എന്നു മനസിലാകൂ."

അടുത്ത് നടന്ന മാറിസ്റ് സർവേയിൽ 45% പേർ രാജ്യം ശരിയായ ദിശയിലാണെന്നു പറഞ്ഞു. 2009നു ശേഷം മാറിസ്റ് സർവേയിൽ കണ്ട ഏറ്റവും ഉയർന്ന നില. എൻ ബി സി പോളിൽ കാണുന്ന 44% ആവട്ടെ, 2004ൽ കണ്ടതിനെ അപേക്ഷിച്ചു ഏറ്റവും ഉയർന്നതാണ്.

നവംബർ തിരഞ്ഞെടുപ്പിനു മുൻപ് രാജ്യം ശരിയായ ദിശയിലാണെന്നു പറഞ്ഞവർ 27--28% മാത്രം ആയിരുന്നുവെന്നു എൻറെൻ ചൂണ്ടിക്കാട്ടി.

2026 ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് റിപ്പബ്ലിക്കൻ പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Trump at highest popularity, says analyst

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക