മ്യാന്‍മര്‍: മ്യാന്‍മറിലുണ്ടായ വമ്പന്‍ ഭൂചലനത്തില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്‌ലാന്‍ഡിലെ ഇന്ത്യന്‍ എംബസി. അടിയന്തര സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടണം.
അതേസമയം, ഭൂകമ്പത്തില്‍ നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ താറുമാറായി. ദുരന്ത പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സുപ്രധാന ദേശീയപാതകള്‍ പലതും തകര്‍ന്ന് വിണ്ട് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്