Image
Image

കലാസാഗർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിക്കുന്നു

Published on 04 April, 2025
കലാസാഗർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിക്കുന്നു

കഥകളിയുടെ സമസ്ത മേഖലകളിലും അറിവ്  നേടി അരങ്ങു നിറഞ്ഞുനിന്ന് കഥകളിയുടെ മേളത്തിന്റെ പുത്തൻ ശൈലീവല്ക്കരണം അടയാളപ്പെടുത്തിയ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണയിൽ  കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം  ക്ഷണിക്കുന്നു. മെയ് 28ന് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  നൂറ്റിയൊന്നാം ജന്മദിനം  ആണ്.  

കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി  എന്നീ  കലാവിഭാഗങ്ങളിൽ പ്രാവീണ്യം  തെളിയിച്ച കലാകാരമാർക്കു പുറമെ ഈ വര്ഷം ഒരു  കലാനിരൂപകനെയും  പുരസ്‌കാരം നൽകി ആദരിക്കുന്നതായിരിക്കും. കലാകാരൻമാർ   കേരളത്തിൽ സ്ഥിര താമസമാക്കിയവരായിരിക്കണം.  ഏപ്രിൽ 28നു മുൻപായി നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണുർ 679523 എന്ന വിലാസത്തിലാണ്  അയക്കേണ്ടത്. മെയ് 28ന് വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച്  നടത്തുന്ന ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പരിപാടിയോടനുബന്ധിച്ചു പുരസ്‌കാരങ്ങൾ സമര്‍പ്പിക്കും.

വിവരങ്ങൾക്ക് ;  രാജൻ പൊതുവാൾ ,സെക്രട്ടറി

8129669995

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക