Image

വിദ്യാര്‍ഥിനി ചിക്കാഗോ കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ അറസ്റ്റില്‍

Published on 25 November, 2019
വിദ്യാര്‍ഥിനി ചിക്കാഗോ കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ അറസ്റ്റില്‍
ചിക്കാഗോ: ഇന്ത്യൻ വിദ്യാര്‍ഥിനി റൂത്ത് ജോര്‍ജിനെ (19) യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി-ചിക്കാഗോ കാമ്പസില്‍ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

കൊലപാതകമെന്നു കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച വൈകിട്ടു മുതല്‍ റൂത്ത് വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്നു ശനിയാഴ്ച രാവിലെ 11 മണിക്കു റൂത്തിന്റെ കുടുംബം യൂണിവേഴ്‌സിറ്റി പോലീസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൂത്തിന്റെ ഫോണ്‍ കാമ്പസിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ ഉള്ളതായി മനസിലായി. തുടര്‍ന്ന് സ്വന്തം കാറില്‍ പിന്‍സീറ്റില്‍ റൂത്തിനെ കണ്ടെത്തി.

വീഡിയോ പരിശോധനയില്‍ ശനിയാഴ്ച പുലര്‍ച്ചെ 1:35-നു റൂത്ത് തനിയെ പാര്‍ക്കിംഗ് ഗരജില്‍ പ്രവേശിക്കുന്നതായി കണ്ടെത്തി. കുറച്ചു കഴിഞ്ഞ് മറ്റൊരാള്‍ പിന്നാലെ ഗരാജിലെത്തുന്നതായും കണ്ടെത്തി. അയാള്‍ ആണു അറസ്റ്റിലെന്നു കരുതുന്നു. അയാള്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വ്യക്തി അല്ല.

ഫൈനല്‍ പരീക്ഷാ സമയമയതിനാല്‍ വിദ്യാര്‍ഥികള്‍ രാത്രിയിലും ലൈബ്രറിയിലിരുന്നു പഠിക്കുന്നു. ലൈബ്രറിക്കു സമീപത്താണു പാര്‍ക്കിംഗ് ലോട്ട്.റൂ ത്ത് പോകുന്നതു കണ്ട് അയാള്‍ പിന്തുടര്‍ന്നിരിക്കാമെന്നു കരുതുന്നു.

ആര്‍ക്കും ഇത് സംഭവിക്കാമെന്നു വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. എന്തയാലും സംഭവം കാമ്പസില്‍ ഭീതി ഉണര്‍ത്തി

നേപ്പര്‍വില്‍ സെണ്ട്രല്‍ ഹൈ സ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്ത റൂത്ത് മെഡിക്കല്‍ പ്രൊഫഷണലാവുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്

റൂത്തിന്റെ മരണം ഒരു ട്രാജഡിയാണെന്നു ചാന്‍സലര്‍ മൈക്കല്‍ ഡി. അമിരിഡ്‌സ് പറഞ്ഞു. മികച്ച വിദ്യാര്‍ഥിനി ആയിരുന്നു റൂത്ത് എന്ന് ചാന്‍സലര്‍ വിദ്യാര്‍ഥികള്‍ക്കയച്ച ഈമെയിലില്‍ പറഞ്ഞു. നമ്മുടെ സമൂഹത്തില്‍ നിന്നു ഒരാളുടേ വേര്‍പാട് അംഗീകരിക്കുക ഏറേ വേദനാജനകമാണ്. കാമ്പസിലെ എല്ലാവരുടെയും സുരക്ഷ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ പരിഗണനയിലുള്ള കാര്യമാണു. കാമ്പസിലെ സുരക്ഷാ സംവിധാനനങ്ങള്‍ പ്രയോജനപ്പെടുത്താനും എല്ലായ്‌പോഴും ജാഗ്രത പാലിക്കാനും ചാന്‍സലര്‍ നിര്‍ദേശിച്ചു 

വിദ്യാര്‍ഥിനി ചിക്കാഗോ കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ അറസ്റ്റില്‍
വിദ്യാര്‍ഥിനി ചിക്കാഗോ കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ അറസ്റ്റില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക