Image

50 കൊല്ലത്തെ മലബാറുകാരുടെ സ്വപ്നം സഫലീകരിച്ചു (ജോസ് കാടാപുറം)

Published on 13 March, 2024
50 കൊല്ലത്തെ മലബാറുകാരുടെ സ്വപ്നം സഫലീകരിച്ചു (ജോസ് കാടാപുറം)

മാർച്ച് 11 ന് പണി പൂർത്തിയായ തലശേരി മാഹി ബൈപാസ് തുറക്കുന്നതോടെ  തലശേരിയിൽ നിന്ന് വടകരയിൽ എത്താൻ ഇനി 15 മിനിറ്റ് മാത്രം  മുൻപ് ഒന്നര മണിക്കൂർ ..51 കൊല്ലത്തെ മലബാറുകാരുടെ സ്വപ്നം സാഫല്യമാകുന്നു എന്ന് പറയുമ്പോൾ എങ്ങനെയാണ് ഇത് സാഫല്യമായത് എന്ന് ആലോചിക്കണം . ഉമ്മൻചാണ്ടി ഭരിക്കുന്ന സമയത്ത് 2013 ല്‍ നാഷണൽ ഹൈവേ അതോറിറ്റി അവരുടെ ഓഫീസ് പൂട്ടിപ്പോയതാണ്. അവരെ തിരിച്ചുകൊണ്ടുവന്ന് നാഷണൽ ഹൈവേ 66 ന്റെ വിപുലീകരണം  വേണമെന്നും
 45 മീറ്റർ വീതിയിൽ ആറുവരിപ്പാത കേരളത്തിന് ആവശ്യമാണെന്നും പിണറായി വിജയൻ അവരെ ബോധ്യപ്പെടുത്തി . പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിയേയും പലതവണ കണ്ടു .കാര്യം അവരെക്കൊണ്ട് അംഗീകരിപ്പിച്ചു.
അതിൻറെ ഭാഗമാണ് മുഴുപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള പതിനെട്ടര കിലോമീറ്റർ ദൂരം വരുന്ന മാഹി ബൈപ്പാസ് .
സ്ഥലം ഏറ്റെടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് നാഷണൽ ഹൈവേ 66 ന്റെ  വികസനവും ഗയിൽ പൈപ്പ് ലൈനും ഇടമൺ കൊച്ചി പവർ ഹൈവേയും  അതുപോലുള്ള പല പ്രവർത്തികളും ഉമ്മൻചാണ്ടി സർക്കാരിനും മുന്‍ സർക്കാറുകള്‍ക്കും  സാധിക്കാതെ പോയത്. സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ ജനങ്ങൾ രാജ്യത്തിനു വേണ്ടി ത്യാഗം സഹിക്കണം എന്ന നിലപാടാണ് എടുക്കാറുള്ളത്. എന്നാൽ പിണറായി ചെയ്തത് ഭൂമിക്ക് ലഭിക്കുന്ന വിലയുടെ ഇരട്ടി വില നൽകുകയാണ്. 5600 കോടി രൂപ പിണറായി സർക്കാർ മുടക്കി അതോടെ എല്ലാവരും ഭൂമി നൽകാൻ തയ്യാറായി .ഈ കാര്യങ്ങൾക്കെല്ലാം ഭൂമി ലഭിച്ചു .


വയൽക്കിളികൾ പറന്നടുത്തു ഇതാ കമ്മ്യൂണിസ്റ്റ് ഗ്രാമങ്ങൾ തകർന്നടിയുന്നു നന്ദിഗ്രാമിൽനിന്നും മണ്ണെത്തി കേരളം ബംഗാൾപോലെ ആകും പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ ഇടതുമന്ത്രിസഭ ശാപവാക്കുകൾ അന്തരീക്ഷത്തിൽ മുഖരിതമായി അവസരവാദ മഴവിൽസഖ്യം രൂപംകൊണ്ടു ഇടതുപക്ഷ വിരുദ്ധശക്തികളെല്ലാം ഒരുമിച്ചു.
ഇടതു  വിരുദ്ധ മാധ്യമങ്ങൾ ആർപ്പുവിളിച്ചു. തീർന്നെടാ നീയൊക്കെ തീർന്നു!
എന്റെ മണ്ണിൽ തൊട്ടാൽ കാലുവെട്ടും.
നീലാണ്ടൻമാർ പുളകംകൊണ്ടു.
ഒടുവിൽ എന്തായി?
അതാണ് ചുവടെ കാണുന്ന മിന്നുന്ന 6 വരിപാത. ഇച്ഛാശക്തിയുള്ള സർക്കാർ ഒരു കാര്യം നടത്തും എന്നുപറഞ്ഞാൽ നടത്തിയിരിക്കും.
ഉടായിപ്പ് സമരംകണ്ടു വികസനം ഉപേക്ഷിക്കാൻ ഇത് ഉമ്മൻ‌ചാണ്ടി സർക്കാരല്ല.
ഭീഷണികൾ മുഴക്കി കേരളത്തെ തകർക്കാമെന്ന് ആരും കരുതേണ്ടതില്ല നടക്കില്ല.
 കീഴാറ്റൂർ കീഴാറ്റൂരിൽ സകല പിന്തിരിപ്പന്മാരും ഒത്തുചേർന്ന് ശ്രമിച്ചിട്ടും ഈ വികസനത്തെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചില്ല. കീഴാറ്റൂരിനെ നന്ദിഗ്രാം ആക്കും  എന്ന് പറഞ്ഞപ്പോഴും പിണറായി വിജയൻ അത് ചിരിച്ചു തള്ളിയതേയുള്ളൂ.'തലശ്ശേരി-മാഹി ബൈപ്പാസ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയൊന്നു കൊണ്ടു മാത്രമാണ് യാഥാർത്ഥ്യമായിരിക്കുന്നത്._*
കേരളത്തിലെ ഏഴ് ദേശീയപാതാ വികസനപദ്ധതികൾ ഉപേക്ഷിച്ച് 2015 ൽ ഓഫീസും പൂട്ടി പോയ നാഷണൽ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചു കൊണ്ട് വന്ന് പദ്ധതികൾ യാഥാർഥ്യമാക്കിയത് ഒന്നാം പിണറായി സർക്കാരാണ്.


റോഡ് വികസനം ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നതിന്, രാജ്യത്തിനു തന്നെ മാതൃകയായ കിഫ്ബി പോലെയുള്ള അതിനൂതനമായ ധന ഉപകരണങ്ങൾ (financial instruments) നടപ്പിലാക്കിയത് ഇടതുപക്ഷ സർക്കാരാണ്.
നടുറോടിലെ കുഴികളിൽ വാഴനട്ട് പ്രതിക്ഷേധിക്കുന്ന ആരെയെങ്കിലും ഇപ്പോൾ കാണാറുണ്ടോ? ഇല്ല . വികസനം ഇല്ല എന്ന് പറയുന്ന പ്രതിപക്ഷത്തെ കാണാനുണ്ടോ? ഇല്ല. ആരു വന്നാലും കണക്കാ എന്ന് പറയുന്നവരെ കാണാറുണ്ടോ? ഇല്ല. പ്രകടനപത്രികയൊക്കെ വെറുതെയാ. എന്നു പറയുന്നവരെ കാണാനുണ്ടോ? ഇല്ല. സർക്കാരിന്റെ വാക്കും പഴക്കും കണക്കാ. ഏതപ്പൻ വന്നാലും ശരി തന്നെ! ഇങ്ങനെ നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്നുപോയ അനേകം ചൊല്ലുകളും ശൈലികളും ഉണ്ട്.. ഇതൊക്കെ ഏഴര വർഷം മുമ്പ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നതായിരുന്നു. സർക്കാർ സ്കൂളുകളെയും സർക്കാർ ആശുപത്രികളെയും അധിക്ഷേപിച്ച് സംസാരിച്ചിരുന്ന കാലം പണ്ടായിരുന്നല്ലോ? ഇപ്പോൾ എന്താണ് ആളുകൾ അക്കാര്യത്തെപ്പറ്റി പറയാത്തത്? ഇതൊക്കെ നമ്മൾ എന്തെങ്കിലുമൊക്കെ ഒന്ന് ചിന്തിക്കണ്ടേ. ഇങ്ങനെ ഓരോ മേഖലയും എടുത്ത് പരിശോധിച്ചു സത്യസന്ധമായി സംസാരിക്കാൻ നിങ്ങൾക്ക് എന്താണ് തടസ്സം? നിങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയമാണോ? അതുകൊണ്ട് നിങ്ങൾ നട്ടാൽ മുളക്കാത്ത നുണകൾ പറയണമെന്ന് എന്താണ് നിർബന്ധം? കൺമുമ്പിൽ കാണുന്ന സത്യങ്ങളെ സത്യമായിത്തന്നെ പറയുന്നതിന് എന്തിനാണ് നിങ്ങൾക്ക് വിമുഖത? ചോദ്യങ്ങൾ അങ്ങനെ അനേകം ഉണ്ട്? ഉത്തരങ്ങളും ഉണ്ട്. 2019 നുമുമ്പ് നാം കണ്ട കേരളം അല്ല 2024. ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം എത്രയോ നുണകൾ ഈ കാലത്തിനിടയിൽ പറഞ്ഞു. ഏതെങ്കിലും ഒന്നിൽ എന്തെങ്കിലുമൊരു ശരിയുടെ കണികയുണ്ട് എന്നെങ്കിലും തെളിയിക്കാൻ അവർക്ക് സാധിച്ചുവോ? എത്രയെല്ലാം കേസുകളും ആയി കോടതി കയറി? കോടതി അവരെ ശാസിക്കുകയല്ലേ ഉണ്ടായത്.. 2019 മുതലുള്ള നാൾവഴികൾ പരിശോധിക്കു.വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങൾ. അവരുടെ ദയനീയവും ദൗർഭാഗ്യകരവുമായ അവസ്ഥ ആർക്കും ബോധ്യമാവും. ഇന്ത്യൻ അധികാരിവർഗ്ഗം ഒരിക്കൽ ലോക്കപ്പിലിട്ട് തീർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. ഭരണവർഗ്ഗ മാധ്യമങ്ങൾ സിണ്ടിക്കേറ്റ് രൂപീകരിച്ച് അദ്ദേഹത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചു. തകർന്നടിഞ്ഞ ആ നുണക്കോട്ടകൾ നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിലെ വലിയ മാലിന്യശേഖരമാണ്.എത്ര എത്ര നുണകൾ ദൃശ്യ മാധ്യ്മ മേഖലയിലെ ക്രിമിനൽ കൂട്ടങ്ങളായി അവസാനിക്കുന്നത് നമ്മൾ കാണുന്നു ..കുറച്ചുപേർ  കേരളത്തിന്റെ ശത്രുക്കളായി  മാറുന്നത് ദയനീയം തന്നെ ..


  
കേരളം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച  മുഖ്യമന്ത്രിയായി പിണറായി വിജയൻ വിലയിരുത്തപ്പെടുമെന്നു പറയുമ്പോൾ വിഷമിച്ചിട്ടു കാര്യമില്ല ... തലശേരി മാഹി ബൈപാസ് യാഥാർഥ്യമാക്കാൻ ചങ്കിനു കട്ടക്ക് കൂടെ നിന്ന കേരളത്തിലെ പൊതുമരാമത്തു വകുപ്പിനും മലബാർ പ്രദേശത്തെ ജനങ്ങളോടും കടപ്പാട്  ...
https://www.facebook.com/reel/940479897297899

Join WhatsApp News
Critic 2024-03-13 11:04:24
No political parties can claim credit for that. It is National bypass. So credit goes to Central government. Beginner's credit goes to Chandy Sir.
Vayanakkaran 2024-03-13 15:27:26
ഹോ! എന്തൊരു തള്ള്!! കൊച്ചു വെളുത്തതാണെങ്കിൽ അതിന്റെ പിത്യുത്വം എന്റേതാണെന്ന് പറയുന്നതുപോലെ വല്ലവനും ഇച്ഛാശക്തിയോടെ ഉണ്ടാക്കിയ മനോഹരമായ ഈ റോഡ് പിണറായി വിജയൻറെ ഇച്ഛാശക്തികൊണ്ടാണ് യാഥാർഥ്യമായത് എന്നു പറയാൻ യാതൊരു ഉളുപ്പുമില്ലല്ലോ. കഷ്ടം!പിന്നെ ലേഖകൻ പറയുന്നു ഉമ്മൻ ചാണ്ടി ഈ പ്രോജെക്ട് തുടങ്ങിയപ്പോൾ ഉണ്ടായ സമരം കണ്ടു വെരുണ്ടു പോയെന്നും ഇപ്പോഴത്തെ മുഖ്യൻ അങ്ങനെ വേരുളുന്ന ആളല്ലെന്നും! അന്ന് ഉമ്മൻ ചാണ്ടി ഇതിനു തുടക്കം ഇട്ടപ്പോൾ ആരാണ് സമരം ചെയ്ത് അതു മുടക്കിയത് എന്ന കാര്യം മറന്നു പോയോ? എന്നിട്ടിപ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ വെമ്പുന്ന നിങ്ങളുടെ ഇരട്ടത്താപ്പ് കണ്ടു ജനം ചിരിക്കയാണ് എന്നു മനസ്സിലാക്കിയാൽ നന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക